കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസിനെ നിരായുധീകരിക്കല്‍ അനുരഞ്ജന ചര്‍ച്ചയ്ക്കുള്ള ഉപാധിയല്ലെന്ന് ഫതഹ്

  • By Desk
Google Oneindia Malayalam News

റാമല്ല: ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് മുന്നുപാധിയായി ഹമാസിന്റെ നിരായുധീകരണ വിഷയം ആരും ഉന്നയിച്ചിട്ടില്ലെന്ന് ഫതഹ്. ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഐക്യസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് നിബന്ധനയായി ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിനെ നിരായുധീകരിക്കണമെന്ന ആവശ്യം ഫത്ഹ് വിഭാഗം മുന്നോട്ടുവച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് ഫതഹ് വക്താവ് ഉസാമ അല്‍ ഖവാസ്മി പറഞ്ഞു. ഇസ്രായേലിനെതിരായ പ്രതിരോധ ആയുധങ്ങള്‍ ലക്ഷ്മണ രേഖയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദിലീപിനെതിരേ സാക്ഷി... മുന്‍ ഭര്‍ത്താവിനെ മഞ്ജു കുടുക്കുമോ? അടുപ്പമുള്ളവരോട് നടി പറഞ്ഞത്... ദിലീപിനെതിരേ സാക്ഷി... മുന്‍ ഭര്‍ത്താവിനെ മഞ്ജു കുടുക്കുമോ? അടുപ്പമുള്ളവരോട് നടി പറഞ്ഞത്...

നിരായുധീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നം ഹമാസ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും തങ്ങള്‍ ഗസയുടെ സുരക്ഷാ നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യമാണ് ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ കാര്യങ്ങളില്‍ അധികാരമില്ലാതെ ഗസയിലെ പദ്ധതികള്‍ നടപ്പിലാക്കാനും ഭരണകൂടമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കാനും ഫലസ്തീന്‍ സര്‍ക്കാരിന് കഴിയില്ല എന്നതിനാലാണ് സുരക്ഷാ സേനയുടെ കാര്യം ഫതഹ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെയ്‌റോയില്‍ കഴിഞ്ഞയാഴ്ച നടന്ന ഫലസ്തീന്‍ അനുരഞ്ജന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ ഗസയില്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫതഹ് വക്താവിന്റെ വിശദീകരണം. കെയ്‌റോയില്‍ നടന്ന യോഗത്തില്‍ ഫത്ഹിന്റെയും ഹമാസിന്റെയും നേതൃത്വത്തില്‍ 13 ഫലസ്തീന്‍ സംഘടനകള്‍ പങ്കെടുത്തിരുന്നു.

abbas

ചെറുത്തുനില്‍പ്പിന്റെ ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കെയ്‌റോയില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നില്ലെന്നും അതേസമയം, ഗസയ്‌ക്കെതിരേ ഇസ്രായേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്ന കാര്യമാണ് ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവന്നതെന്നും അല്‍ ഹയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഗസയ്ക്കതെിരായ ഉപരോധം പിന്‍വലിപ്പിക്കുന്ന കാര്യത്തില്‍ ഹമാസ് സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇക്കാര്യത്തില്‍ ഫത്ഹിന് തിരിച്ചറിവുണ്ടാവുന്നത് വരെ കാത്തിരിക്കാന്‍ ഹമാസിനോ ഫലസ്തീന്‍ ജനതയ്‌ക്കോ സാധ്യമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. അനുരഞ്ജന ചര്‍ച്ചയില്‍ ഫതഹ് നേതാവ് മഹ്മൂദ് അബ്ബാസ് നേരിട്ട് പങ്കെടുക്കണമെന്നും പൊതു തെരഞ്ഞെടുപ്പിനുള്ള തീയതി എത്രുയം വേഗം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English summary
disarmament of hamas not on dialogue table
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X