• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണയ്ക്കിടെയിലും മതപരമായ വിവേചനം, ന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണം നല്‍കാതെ പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 935957 ആയിരിക്കുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 48000ലേക്ക് കടക്കുകയാണ്. ഇനിയും വലിയ രീതിയിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മാത്രമേ കൊറോണയില്‍ നിന്നും ലോകത്തിന് രക്ഷപ്പൈന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇതിനിടെയിലും മതപരമായ വിവേചനം പാകിസ്ഥാനില്‍ കാണിക്കുന്നതെന്ന് ആരോപണം ഉയരുന്നു. കൊറോണ ഭീതിയ്ക്കിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കിടെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണം അടക്കമുള്ളവ നിഷേധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂരിപക്ഷ മതവിഭാഗത്തിന് മാത്രം ഭക്ഷണം അടക്കമുള്ളവ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് പാകിസ്ഥാന്‍. വിശദാംശങ്ങളിലേക്ക്.

മതപരമായ വിവേചനം

മതപരമായ വിവേചനം

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പാകിസ്ഥാനിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ഭക്ഷണം കിട്ടാതെ നിരവധി പേരാണ് അലയുന്നത്. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭക്ഷണം അടക്കമുള്ളവ നിഷേധിക്കപ്പെടുന്നെന്ന് ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പറയുന്നത്. കൊറോണയെ തുടര്‍ന്ന് കടകളെല്ലാം അടച്ചിട്ടഅവസ്ഥയിലാണ് പാകിസ്ഥാനിലും. ഈ സമയത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് റേഷന്‍ പോലും അനുവദിക്കുന്നില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഹിന്ദുക്കളും ക്രിസ്ത്യനികളും അടങ്ങുന്ന സമൂഹങ്ങളാണ് ഈ വിവേചനം ഇപ്പോള്‍ നേരിടുന്നത്.

ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രം

ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രം

ലോക്ക് ഡൗണിനെ തുടര്‍ന്ന് കടകളെല്ലാം അടച്ചിട്ടതിനെ തുടര്‍ന്ന് പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെട്ടനിരവധി ആളുകളാണ് കറാച്ചിയിലെ റാഹ്രി ഗോത്തില്‍ ഭക്ഷണത്തിനായും മറ്റും വന്നുനില്‍ക്കുന്നത്. എന്നാല്‍ ഇവിടെ വരുന്നവരില്‍ ഭൂരിപക്ഷ വിഭാഗത്തെ മാതത്രം തിരഞ്ഞുപിടിച്ച് റേഷന്‍ നല്‍കുകയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. പാകിസ്ഥാന്റെ ജനസംഖ്യയില്‍ 4 ശതമാനം മാത്രമാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നത്. കൊറോണ പടര്‍ന്നതോടെ ഭക്ഷണത്തിന്റെ കാര്യങ്ങള്‍ക്ക് മാത്രമല്ല, രോഗവ്യാപനത്തെ തുടര്‍ന്ന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും തങ്ങള്‍ക്ക് ലഭ്യമാകുന്നില്ലെന്നാണ് ന്യൂനപക്ഷങ്ങള്‍ പറയുന്നത്.

എന്തിനാണ് ഞങ്ങളോട് ഈ വിവേചനം?

എന്തിനാണ് ഞങ്ങളോട് ഈ വിവേചനം?

കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ സാഹര്യത്തിലും എന്തിനാണ് ഞങ്ങളോട് ഈ വിവേചനം കാണിക്കുന്നതെന്നാണ് ന്യൂനപക്ഷങ്ങള്‍ ചോദിക്കുന്നത്. രോഗം ഇപ്പോള്‍ എല്ലായിടത്തും പടര്‍ന്നുപിടിക്കുകയാണ്. എന്തുകൊണ്ടാണ് ഞങ്ങളോട് ആരും സഹകരിക്കാത്തത്. രണ്ടാഴ്ചയായി ഇവിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട്. വീടുകളില്‍ പട്ടിണിയാണ്. വോട്ട് ചോദിക്കാനല്ലാതെ അധികാരികള്‍ ഇതുവരെ ഞങ്ങളുടെ വീടുകളില്‍ വന്നിട്ടില്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവിടെ ആരുമില്ല. ഞങ്ങളുടെ നിത്യവൃത്തി പോലും ഇപ്പോള്‍ പ്രശ്‌നത്തിലാണ്ൃ- പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണം

ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തദ്ദേശിയ സര്‍ക്കാരുകളാണ് പാകിസ്ഥാനില്‍ ഭക്ഷണ സാധനങ്ങള്‍ വിതരം ചെയ്യുന്നത്. എന്നാല്‍ കാറാച്ചി, സിന്ധ് തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷനും മറ്റ് ഭക്ഷണ സാധനങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അജ്മല്‍ അയൂബ് മിശ്ര എന്ന രാഷ്ട്രീയക്കാരന്‍ ഇന്ത്യയെ സമീപിച്ചിരുന്നു. ഇവിടെയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ വലിയ രീതിയിലുള്ള പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജസ്ഥാന്‍ വഴി സിന്ധ് മേഖലയില്‍ ഭക്ഷണം എത്തിക്കണമെന്നും ഇദ്ദേഹം ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

cmsvideo
  ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam
  കൊറോണയില്‍ വിറച്ച് പാകിസ്ഥാന്‍

  കൊറോണയില്‍ വിറച്ച് പാകിസ്ഥാന്‍

  രാജ്യത്ത് ഇതുവരെ 2118 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 27 പേര്‍ മരിച്ചെന്നാണ് ഔദ്യോഗികമായി പുറത്തുവരുന്ന കണക്ക്. 94 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 1997 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതിനിടെ പാകിസ്ഥാനില്‍ പോളിയോ രോഗവും പടര്‍ന്നുപിടിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മൂന്ന് കുട്ടികള്‍ രോഗം ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 36 കുട്ടികളാണ് പാകിസ്ഥാനില്‍ പോളി രോഗം ബാധിച്ച് മരിച്ചത്. പ്രതിരോധ കുത്തിവയ്പ്പിനെതിരെ നടക്കുന്ന പ്രചാരണമാണ് പോളിയോ രോഗം പാകിസ്ഥാനില്‍ പടരാന്‍ കാരണമാകുന്നത്.

  English summary
  Discrimination Amid Pandemic Pakistan Refuses To Give Food To Minorities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X