കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജെ ഇതിഹാസം അവിസിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി; 28-ാം വയസിൽ ജീവനെടുത്തത് അമിത മദ്യപാനം?

സ്വീഡിഷ് പൗരനായ ഡിജെ അവിസിയുടെ മരണവാർത്ത അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം സ്ഥിരീകരിച്ചു.

Google Oneindia Malayalam News

മസ്ക്കറ്റ്: ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിൽ വിസ്മയം തീർത്ത ലോക പ്രശസ്തനായ ഡിജെ അവിസിയെ ഒമാനിലെ മസ്ക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ടിം ബെർഗ്ലിങ് എന്ന ഡിജെ അവിസിയെ ശനിയാഴ്ചയാണ് മസ്ക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്വീഡിഷ് പൗരനായ ഡിജെ അവിസിയുടെ മരണവാർത്ത അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം സ്ഥിരീകരിച്ചു. അവിസിയുടെ മരണത്തെ തുടർന്ന് കടുത്ത ദു:ഖിതരായ കുടുംബാംഗങ്ങൾക്ക് മാധ്യമങ്ങൾ സ്വകാര്യത നൽകണമെന്നും, മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മാനേജ്മെന്റ് ടീം അധികൃതർ വ്യക്തമാക്കി.

djavicii

28കാരനായ ഡിജെ അവിസി രണ്ട് വർഷം മുൻപ് ഇലട്രോണിക് ഡാൻസ് മ്യൂസിക് രംഗത്ത് നിന്ന് വിടവാങ്ങിയിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകത്തിലെ നിരവധി വേദികളിൽ അദ്ദേഹം ഡിജെ അവതരിപ്പിച്ചിരുന്നു. വേക്ക് മീ അപ്പ് എന്ന ഗാനം 2013ൽ യൂറോപ്പിൽ തരംഗമായിരുന്നു.

എന്നാൽ അമിതമായ മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കാര്യമായി ബാധിച്ചു. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായി. ഇക്കാര്യം അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. 2014ൽ ചില ശസ്ത്രക്രിയകൾക്കും അദ്ദേഹം വിധേയനായി. തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതിനെ തുടർന്ന് 2016ലാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഡിജെ കലാകാരന്മാരിൽ ഒരാളായ ഡിജെ അവിസി 14.5 മില്യൺ യുഎസ് ഡോളറായിരുന്നു കഴിഞ്ഞ വർഷം സമ്പാദിച്ചത്.

''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!

അർദ്ധനഗ്നയായ യുവതിയുടെ വീഡിയോ; റിയാദിലെ വനിതാ ജിംനേഷ്യം സൗദി സ്പോർട്സ് അതോറിറ്റി അടച്ചുപൂട്ടി...അർദ്ധനഗ്നയായ യുവതിയുടെ വീഡിയോ; റിയാദിലെ വനിതാ ജിംനേഷ്യം സൗദി സ്പോർട്സ് അതോറിറ്റി അടച്ചുപൂട്ടി...

English summary
dj avicii found dead in muscat, oman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X