പ്രായം കുറഞ്ഞ അച്ഛന് ആല്‍ഫിയല്ല
ഇംഗ്ലണ്ട് : പതിമൂന്നുകാരന് ആല്‍ഫിയുടെയും പതിനഞ്ചുകാരി ചാന്റെല്ലെയുടെയും പ്രണയവും ഗര്‍ഭവും ഏറെ ചര്‍ച്ചയായ സംഭവമായിരുന്നല്ലോ. ദേ കഥയ്ക്കിപ്പോള് സിനിമയെപ്പോലും വെല്ലുന്ന ട്വിസ്റ്റ് കിട്ടി. ഇന്നലെ ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ സംഭവമാകെ മാറിമറിഞ്ഞിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന് എന്ന റെക്കോര്‍ഡിന് ഉടമ എന്നു കരുതിയിരുന്ന ആല്ഫിന് ഇപ്പോള്‍ ശരിക്കും ഞെട്ടലിലാണ്. ഐ.ബി.ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം പതിനഞ്ചുകാരന് ആയ ടൈലര്‍ ബാര്‍കര്‍ ആണ് കുഞ്ഞിന്റെ യഥാര്‍ത്ഥ പിതാവ്. ഒരു ദിവസം നിശാപാര്‍ട്ടിയില്‍ വച്ചു കുടിച്ചു ലക്കു കെട്ട തന്നെ ചാന്റെല്ല പ്രലോഭിപ്പിക്കുകയായിരുന്നുവെന്ന് ടൈലര്‍ ബാര്‍കര്‍ പറയുന്നു.

ചാന്റെല്ലയോടൊപ്പം ഞങ്ങളും കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് പുലഭ്യം പറഞ്ഞ കൂട്ടുകാര്‍ക്കുള്ള ചുട്ട മറുപടി ആയിരിക്കും ഡി.എന്‍.എ ടെസ്റ്റ് റിസള്റ്റ് എന്നായിരുന്നു ആല്‍ഫിന്റെ പ്രതീക്ഷ. എന്നാല്‍ കക്ഷിയ്ക്ക് ഇപ്പോള്‍ വായടഞ്ഞു പോയിരിക്കുകയാണ്. കുഞ്ഞിന്റെ പിതാവെന്ന സ്ഥാനം നഷ്ടപ്പെട്ടു. പതിനഞ്ചാം വയസ്സില്‍ പ്രസവിച്ച നാണക്കേട് കൊണ്ട് ഇടിവട്ടേറ്റ അവസ്ഥയില്‍ ആയിരുന്നു ചാന്റെല്ല. എന്നാല്‍ ആല്‍ഫിയുടെ കൂടെ മാത്രമേ കിടന്നിട്ടുല്ള്ളൂ എന്നാവര്‍ത്തിച്ചു പറഞ്ഞു ഇത്തിരി അഭിമാനം സമ്പാദിച്ചിരുന്നു. ഇപ്പോഴിതാ അതു നഷ്ടപ്പെട്ടിരിക്കുകയാണ്.
എന്തായാലും മകനെ വഴി തെറ്റിച്ചതിനു ടൈലറിന്റെ മാതാപിതാക്കള്‍ ചാന്റെയോട് കടുത്ത ദേഷ്യത്തിലാണ്. തങ്ങളുടെ മകനെ ചതിച്ചതിനു ആല്‍ഫിയുടെ മാതാപിതാക്കളും. ആല്‍ഫിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ ഒരു പുതു ജീവിതം കിട്ടിയിരുന്ന ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞിന്റെ അവസ്ഥ ഇനി എന്താകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications