കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ സൂചി മൗനം വെടിഞ്ഞു: അന്താരാഷ്ട്ര നിരീക്ഷണങ്ങളെ ഭയക്കുന്നില്ല, എന്നിട്ടും അഹന്ത ബാക്കി!!

റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ അന്താരാഷ്ട്ര നിരീക്ഷണങ്ങളെ ഭയക്കുന്നില്ലെന്നും സൂചി വ്യക്തമാക്കി

Google Oneindia Malayalam News

നേപ്പിഡോ: റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ പ്രതികരണവുമായി മ്യാന്‍മര്‍ ഭരണാധികാരി ആങ് സാന്‍ സൂചി. മ്യാന്‍മാറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങലെ തുടര്‍ന്നുണ്ടായ അവകാശ ലംഘനങ്ങളില്‍ അപലപിച്ച സൂചി റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ അന്താരാഷ്ട്ര നിരീക്ഷണങ്ങളെ ഭയക്കുന്നില്ലെന്നും വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സൂചി ഇക്കാര്യം വ്യക്തമാക്കിയത്. റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 മുതല്‍ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് ബുദ്ധഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നിന്ന് കൂട്ടമായി പലായനം ചെയ്തത്.

റോഹിന്‍ഗ്യകള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യവും ബുദ്ധമതാനുയായികളും ചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുവാനും അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുവാനും മ്യാന്‍മര്‍ ഭരണാധികാരി ആംഗ് സാന്‍ സൂചിയോട് കഴിഞ്ഞ ദിവസം ലോകനേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. റോഹിന്‍ഗ്യ വിഷയത്തില്‍ സൂചി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായാണ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സൂചിയ്ക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയത്.

 അഭയാര്‍ത്ഥികളുടെ സ്ഥിതി

അഭയാര്‍ത്ഥികളുടെ സ്ഥിതി

മ്യാന്‍മാറില്‍ നിന്ന് അതിക്രമങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട നാല് ലക്ഷത്തോളം വരുന്ന ന്യൂനപക്ഷത്തില്‍പ്പെട്ട അഭയാര്‍ത്ഥികളുടെ സ്ഥിതി പരിശോധിക്കുമെന്നും ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ സൂചി വ്യക്തമാക്കി. അതിക്രമങ്ങളെ തുടര്‍ന്ന് രാജ്യം വിട്ട റോഹിന്‍ഗ്യന്‍ വംശജരെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി മ്യാന്‍മാര്‍ തയ്യാറെടുക്കുകയാണെന്നും സൂചി ചൂണ്ടിക്കാണിച്ചു. മനുഷ്യാവകാശ ലംഘനങ്ങളില്‍ അപലപിച്ച സൂചി എങ്ങനെയാണ് കൂട്ടപ്പലായനം ഉണ്ടായതെന്ന് പരിശോധിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

കണക്കെടുപ്പും പദ്ധതികളും

കണക്കെടുപ്പും പദ്ധതികളും

മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കൂട്ടമായി പലായനം ചെയ്തവരുടെ കണക്ക് ശേഖരിക്കുമെന്നും റോഹിന്‍ഗ്യകള്‍ കൂട്ടപ്പലായനം ചെയ്യണമെന്നുള്ളത് സര്‍ക്കാരിന്‍റെ ലക്ഷ്യമല്ലെന്നും മ്യാന്‍മാര്‍ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് സ്വമേധയാ പിന്‍വാങ്ങുന്നില്ലെന്നും സൂചി വ്യക്തമാക്കി. കലാപത്തിലും രാജ്യത്തുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളില്‍ അപലപിക്കുന്നതായും സൂചി വ്യക്തമാക്കി. മ്യാന്‍മാര്‍ ഒരു സങ്കീര്‍ണ്ണമായ രാഷ്ട്രമാണെന്നും ചുരുങ്ങിയ കാലയളവില്‍ എല്ലാപ്രതിസന്ധികളെയും തരണം ചെയ്യുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സൂചി ചൂണ്ടിക്കാണിച്ചു.

 മുസ്ലിങ്ങള്‍ അവശേഷിക്കുന്നു

മുസ്ലിങ്ങള്‍ അവശേഷിക്കുന്നു

മ്യാന്‍മാറില്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ അതിക്രമമുണ്ടായിരുന്നുവെങ്കിലും മ്യാന്‍മാര്‍ വിടാന്‍ തയ്യാറാവാതെ പല കുടുംബങ്ങളും രാജ്യത്ത് തുടരുന്നുണ്ടെന്നും അന്താരാഷ്ട്ര സമൂഹത്തിന് നേരിട്ടെത്തി അവരെ സന്ദര്‍ശിക്കാമെന്നും സൂചി ചൂണ്ടിക്കാണിക്കുന്നു. മതവിശ്വാസങ്ങളുടെ പേരിലോ ഗോത്രപരമായ വ്യത്യാസത്തിന്‍റെ പേരിലോ ആളുകളെ വേര്‍തിരിക്കുന്ന രാജ്യമല്ല മ്യാന്‍മാറെന്നും സൂചി കൂട്ടിച്ചേര്‍ത്തു.

 നാണം കെട്ട് മ്യാന്‍മാര്‍

നാണം കെട്ട് മ്യാന്‍മാര്‍

നിരപരാധികള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് സൂചിയുടെ ഉത്തരവാദിത്തമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജനാധിപത്യപരമായി ഏറെ പുരോഗതി നേടിയ മ്യാന്‍മര്‍ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ നടപടിയിലൂടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നാണം കെട്ടിരിക്കുകയാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

 ഐക്യരാഷ്ട്ര സഭാ യോഗം

ഐക്യരാഷ്ട്ര സഭാ യോഗം

റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ക്കിടെ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയ്ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന. മ്യാന്‍മറിലെ കലാപത്തെ തുടര്‍ന്ന് 370,000 റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അംബ്ലി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിവരം പുറത്തുവരുന്നത്. പാര്‍ട്ടി വക്താവ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.

കാരണങ്ങള്‍ വെളിപ്പെടുത്തി!

കാരണങ്ങള്‍ വെളിപ്പെടുത്തി!

ഓങ് സാന്‍ സൂചി യുഎന്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള ആദ്യത്തെ കാരണം മ്യാന്‍മറിലെ രാഖിനേ സംസ്ഥാനത്തുള്ള പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച പാര്‍ട്ടി വക്താവ് രാഖിനേയില്‍ ഭീകരാക്രമണം നടക്കുന്നുണ്ടെന്നും അതിന് പുറമേ പൊതുജനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പാര്‍ട്ടി വക്താവ് സോ ഹ്റ്റേ പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടാമത്തെ കാരണം രാജ്യത്ത് കൂടുതല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ട് എന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്ര സഭ പറയുന്നത്

ഐക്യരാഷ്ട്ര സഭ പറയുന്നത്

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 ന് ശേഷം 370,000 പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്ക്. പ്രതിദിനം 20000 പേരെന്ന കണക്കിലാണ് ബംഗ്ലാദേശിലേയ്ക്ക് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ പലായനം ചെയ്യുന്നതെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നു.

പ്രതികരിക്കാന്‍ മടി!!

പ്രതികരിക്കാന്‍ മടി!!

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യചത്തില്‍ ഓങ് സാന്‍ സ്യൂചി പ്രതികരിക്കാതിരുന്നത് ശക്തമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സ്യൂചിക്കെതിരെ രംഗത്തെത്തിയ മുന്‍ യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ടോം മലിനോവ്സ്കി സമാധാന നോബല്‍ ജേതാവ് കൂടിയായ സ്യൂചി വിഷയത്തില്‍ പ്രതികരിക്കാത്തത് വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കൂട്ടക്കൊലയും അതിക്രമവും

കൂട്ടക്കൊലയും അതിക്രമവും

മ്യാന്‍മറിലെ റാഖിനില്‍ വച്ചുണ്ടായ സൈനിക നടപടിയില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റോഹിങ്ക്യകള്‍ തീവ്രവാദികളാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. മ്യാന്‍മറിലെ രാഖിനില്‍ റോഹിങ്ക്യന്‍ സായുധര്‍ക്ക് നേരെയുള്ള സൈന്യത്തിന്‍റെ അതിക്രമം അതിരുകടന്നതോടെ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലേയ്ക്കും ഇന്ത്യയിലേയ്ക്കും അഭയം തേടിയെത്തിയിരുന്നു.

English summary
Aung San Suu Kyi, Myanmar's de facto leader, today told her compatriots in a State of the Union Address that her government does not fear "international scrutiny" of the Rohingya crisis, and that she condemned all rights violations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X