കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇര്‍മയെ വെടിവെച്ചിടാമെന്ന്! വീരവാദം മുഴക്കരുതെന്ന് പോലീസ്, ചോരത്തിളപ്പില്‍ യുവാക്കള്‍..

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടൺ: കരീബിയയിൽ സർവ്വസംഹാരിയായി നാശം വിതച്ച ശേഷം അമേരിക്കൻ മണ്ണിലെത്തിയ ഇർമ ചുഴലിക്കാറ്റിനെ വെടെവെച്ചിടാമെന്ന അവകാശവാദവുമായി അമേരിക്കയിലെ യുവജനങ്ങൾ. എന്നാൽ ഇവരുടെ വാക്കു കേട്ട് വേണ്ടാത്ത പണിക്കു നിൽക്കരുതെന്നാണ് പോലീസിന്റെ അവകാശം.

ഇര്‍മ മടങ്ങുന്നില്ല, ജോര്‍ജിയയില്‍ ഒരു മരണം, നാടു നീളെ കൊള്ള...ഇര്‍മ മടങ്ങുന്നില്ല, ജോര്‍ജിയയില്‍ ഒരു മരണം, നാടു നീളെ കൊള്ള...

അമേരിക്കയിൽ കാലു കുത്തരുത്, കാലു കുത്തിയാൽ എട്ടിന്റെ പണി കിട്ടുമെന്ന അവകാശവാദവുമായാണ് യുവാവ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ വൻ തോതിൽ ഇവർ ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. 'ഇർമയെ വെടിവെക്കൽ' ഇവന്റിലേക്ക് ഇവർ ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു.

ബോറടി മാറ്റാന്‍

ബോറടി മാറ്റാന്‍

ബോറടിയും നിരാശയും മാറ്റാന്‍ റോണ്‍ എഡ്വേര്‍ഡ്‌സ് എന്ന 22 കാരനായ യുവാവ് കൊണ്ടുവന്ന ആശയമാണ് 'ഇര്‍മയെ വെടിവെച്ചിടല്‍'. 54,000 ത്തോളം ആളുകള്‍ ഇവന്റില്‍ പങ്കെടുക്കുമെന്ന് മാര്‍ക്ക് ചെയ്യുകയും ചെയ്തു. ചിലര്‍ തോക്കും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

 സൂക്ഷിച്ചില്ലെങ്കില്‍

സൂക്ഷിച്ചില്ലെങ്കില്‍

എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇര്‍മ്മക്കു നേരെ വെയ്ക്കുന്ന വെടിയുണ്ട തിരിച്ചു വന്ന് ഷൂട്ട് ചെയ്യുന്നയാളുടെ നേരെ പതിക്കുമെന്ന മുന്നറിയിപ്പും റോണ്‍ എഡ്വേര്‍ഡ്‌സ് നല്‍കുന്നുണ്ട്. ഇര്‍മ കൊടുങ്കാറ്റിന്റെ ദുര്‍ബല സ്‌പോട്ടുകള്‍ അടയാളപ്പെടുത്തിയിട്ടുള്ള രേഖാ ചിത്രങ്ങളും റോണ്‍ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിട്ടുണ്ട്.

ഭ്രാന്തന്‍ ആശയമെന്ന് ചിലര്‍

ഭ്രാന്തന്‍ ആശയമെന്ന് ചിലര്‍

ഇത് ഭ്രാന്തന്‍ ആശയമാണെന്നും ഒരു കൂട്ടര്‍ പറഞ്ഞു. ഇര്‍മയെ വെടിവെച്ചിടാന്‍ പോകുന്നവര്‍ തോക്കുമായി ജനങ്ങളെ കൊല്ലുമെന്നും ഇവര്‍ പറഞ്ഞു. ഫ്‌ളോറിഡയില്‍ ഒരുപാട് ആളുകളുടെ കൈവശം ലൈസന്‍സുള്ള തോക്കും ഉണ്ട്.

അപകടകരമായ തമാശ

അപകടകരമായ തമാശ

എന്നാല്‍ ഇര്‍മ്മയെ വെടിവെച്ചിടുക എന്നത് അപകടകരമായ തമാശയാണെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി. മണ്ടന്‍ ആശയമാണിതെന്നും ഇതിനു പിറകേ പോകരുതെന്നും ഫ്‌ളോറിഡ പോലീസ് മുന്നറിയിപ്പ് നല്‍കി.

ഹാര്‍വിക്കു പിന്നാലെ..

ഹാര്‍വിക്കു പിന്നാലെ..

അമേരിക്കന്‍ തീരങ്ങളില്‍ ഉഗ്രശേഷിയോടെ ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനു തൊട്ടുപിന്നാലെയാണ് ഇര്‍മയെത്തുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ച ഇര്‍മ 19 പേരുടെ ജീവനെടുക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.

 ജനങ്ങളുടെ ജീവന്‍ രക്ഷിക്കും

ജനങ്ങളുടെ ജീവന്‍ രക്ഷിക്കും

കോസ്റ്റ് ഗാര്‍ഡും , മറ്റ് ദുരന്ത നിവാരണ സംവിധാനങ്ങളും മികച്ച രീതിയില്‍ ഇര്‍മയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എന്തു സഹായവും നല്‍കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അറിയിച്ചു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചു.

പ്രശ്‌നക്കാരനാണ്

പ്രശ്‌നക്കാരനാണ്

മണിക്കൂറില്‍ 209 മുതല്‍ 251 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ ശേഷിയുള്ളതാണ് കാറ്റഗറി 4 ല്‍ പെട്ട കൊടുങ്കാറ്റുകള്‍. കാറ്റഗറി 5ല്‍ പെട്ട കാറ്റുകള്‍ മണിക്കൂറില്‍ 252 കിലോമീറ്റര്‍ വേഗതക്കു മുകളില്‍ ആഞ്ഞടിക്കും. ഇര്‍മ കാറ്റഗറി 5ല്‍ പെട്ട കൊടുങ്കാറ്റാണ് ഇര്‍മ.

English summary
'Do NOT shoot' at Irma, Florida sheriff warns after online prank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X