കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് വോട്ട് ചെയ്യരുത്, രണ്ടാമത് ഒരു അവസരം കൂടി നൽകരുത്; അഭ്യർത്ഥിച്ച് ഒബാമ

Google Oneindia Malayalam News

വാഷിങ്ൺ;അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുക്കവെ ഡൊണാൾഡ് ട്രംപിനെ കടന്നാക്രമിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിന് വീണ്ടും അവസരം നൽകരുതെന്ന് ഫ്ളോറിഡയിൽ ഡ്രൈവ് ഇൻ കാർ റാലിയിൽ ഒബാമ പറ‍ഞ്ഞു.

സിബിഎസ് ന്യൂസിന്റെ റിപ്പോർട്ടർ ലെസ്ലി സ്റ്റാളുമായുള്ള അഭിമുഖത്തിൽ നിന്ന് ട്രംപ് ഇറങ്ങി പോയതിനെ കുറിച്ചും ബറാക് ഒബാമ വിമർശിച്ചു. 60 മിനിറ്റ് അഭിമുഖത്തിൽ അദ്ദേഹത്തിന് വിറളിപിടിച്ചു. ചോദ്യങ്ങൾ വളരെ കഠിനമാണെന്ന് ട്രംപിന് തോന്നി കാണും. 'നിങ്ങളുടെ രണ്ടാമത്തെ ടേമിൽ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്താണെന്നത് പോലുള്ള കഠിനമായ ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരം നൽകാൻ കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തിന് രണ്ടാമത്തെ ടേം നൽകേണ്ട ആവശ്യമില്ല, ഒബാമ പറഞ്ഞു.

obama

തന്നെയും സമ്പന്നരായ തന്റെ സുഹൃത്തുക്കളെയും സഹായിക്കാൻ വേണ്ടിയാണ് ട്രംപ് വീണ്ടും ജനവിധി തേടുന്നതെന്നും ഒബാമ കുറ്റപ്പെടുത്തി.കൊവിഡിന്റ അടുത്ത ഘടത്തിനുള്ള നിങ്ങളുടെ പദ്ധതിയെന്താണെന്ന് ചോദ്യം ട്രംപിനോട് അഭിമുഖത്തിൽ ചോദിച്ചു. അദ്ദേഹം എന്തെങ്കിലും പ്രതികരിക്കുമെന്ന് നമ്മൾ കരുമ്പോൾ രോഗം വന്നത് തന്റെ തെറ്റല്ലെന്നാണ് ട്രംപ് പറഞ്ഞത്. അതിന് അർത്ഥം രോഗ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ട്രംപിന് പദ്ധതികൾ ഒന്നുമില്ലെന്നല്ലേ? ഒരു പദ്ധതിയുമില്ല, യാഥാർത്ഥ്യത്തെ അംഗീകരിക്കുകയുമില്ല, ഒബാമ പറഞ്ഞു.

നേരത്തേ ഒബാമയുടെ ഭാര്യ മിഷേലും ട്രംപിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉയർത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയെയും വംശീയതയെയും കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് മനഃപൂര്‍വ്വമായ ഉദാസീനത കാണിച്ചു. ട്രംപ് മോശം പ്രസിഡന്റാണെന്നും മിഷേല്‍ ആരോപിച്ചിരുന്നു.

ചൈനയും പാകിസ്താനുമായുള്ള യുദ്ധത്തിന് മോദി തീയതി കുറിച്ചു; യുപി ബിജെപി അധ്യക്ഷൻചൈനയും പാകിസ്താനുമായുള്ള യുദ്ധത്തിന് മോദി തീയതി കുറിച്ചു; യുപി ബിജെപി അധ്യക്ഷൻ

'ബഡായി പറയാതെ പോയി ഇഞ്ചി കൃഷി ചെയ്യൂ... നല്ല ലാഭമല്ലേ';പികെ ഫിറോസിനെ എടുത്ത് ഉടുത്ത് എഎ റഹീം'ബഡായി പറയാതെ പോയി ഇഞ്ചി കൃഷി ചെയ്യൂ... നല്ല ലാഭമല്ലേ';പികെ ഫിറോസിനെ എടുത്ത് ഉടുത്ത് എഎ റഹീം

ബീഹാറിലെ കന്നി വോട്ടർമാരിൽ 50 ശതമാനത്തിലധികം ഇടിവ്,30 വയസ്സിന് താഴെയുള്ളവർ 12 ശതമാനത്തിലധികം കുറഞ്ഞുബീഹാറിലെ കന്നി വോട്ടർമാരിൽ 50 ശതമാനത്തിലധികം ഇടിവ്,30 വയസ്സിന് താഴെയുള്ളവർ 12 ശതമാനത്തിലധികം കുറഞ്ഞു

ബിജെപി നേതൃത്വം കേരളത്തെ വിട്ടു; അവർക്ക് ഇവിടെ പ്രതീക്ഷ ഇല്ലെന്നും പിസി തോമസ്,.. ഉടൻ യുഡിഎഫിലേക്ക്ബിജെപി നേതൃത്വം കേരളത്തെ വിട്ടു; അവർക്ക് ഇവിടെ പ്രതീക്ഷ ഇല്ലെന്നും പിസി തോമസ്,.. ഉടൻ യുഡിഎഫിലേക്ക്

English summary
Do not vote for Trump, do not give him a second chance; says obama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X