Get Updates
Get notified of breaking news, exclusive insights, and must-see stories!

100 പീസ് ആഭരങ്ങൾ, വിറ്റുപോയത് 1,612 കോടി രൂപയ്ക്ക്; വെറുതേയൊന്നും അല്ല, കാരണം ഉണ്ട്!

ജനീവ: 100 ആഭരണങ്ങൾ വിറ്റുപോയ വില കേട്ടാൽ നിങ്ങൾ ഞെട്ടും. ഒരുപാട് വിമർശനങ്ങൾക്കൊടുവിലാണ് ഓസ്ട്രീയൻ ശതകോടീസ്വരിയുടെ ആഭരണങ്ങൾ ലേലത്തിൽ വിറ്റ് പോയത്. ഹെയ്ഡി ഹോർട്ടന്റെ 700 പീസ് സ്വകാര്യ ജ്വല്ലറി ശേഖരക്കിൽ നിന്ന് 100 അപൂർവ ആഭരങ്ങൾ ആണ് ലേല സ്ഥാപനം വിറ്റത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ പൊതുവിൽപ്പനയാണിത്. വിറ്റു. വർഷാവസാനത്തോടെ മുഴുവൻ ശേഖരവും ഓൺലൈനായും നേരിട്ടും വിൽക്കാനാണ് ക്രിസ്റ്റീസ് ലക്ഷ്യമിടുന്നത്.
196 മില്യൺ ഡോളറിന് (1,612 കോടി രൂപ) ആണ് ഇവ വിറ്റത്,

moneye11

ഹാരി വിൻസ്റ്റണിന്റെ 90 കാരറ്റ് "ബ്രിയോലെറ്റ് ഓഫ് ഇന്ത്യ" ഡയമണ്ട് നെക്ലേസും കാർട്ടിയറിന്റെ "സൺറൈസ് റൂബി", ഡയമണ്ട് മോതിരവും ശേഖരത്തിൽപ്പെടുന്നും . ഹെയ്‌ഡി ഹോർട്ടൻ കഴിഞ്ഞ വർഷം അന്തരിച്ചു. 81-ആം വയസ്സായിരുന്നു. 1987-ൽ സ്വിറ്റ്‌സർലൻഡിൽ അന്തരിച്ച അവരുടെ ഭർത്താവ് ഹെൽമുട്ട് ഹോർട്ടൺ, പുറത്താക്കപ്പെടുന്നതിന് മുമ്പ് നാസി പാർട്ടിയിൽ അംഗം ആയിരുന്നവെന്നാണ് പറയപ്പെടുന്നു.

അഡോൾഫ് ഹിറ്റ്‌ലർ അധികാരത്തിൽ വന്ന് 3 വർഷത്തിന് ശേഷം 1936-ൽ ഡ്യൂസ്ബർഗ് ആസ്ഥാനമായുള്ള ടെക്സ്റ്റൈൽ കമ്പനിയായ അൽസ്ബെർഗിനെ ഹോർട്ടൻ ഏറ്റെടുത്തു. പിന്നീട് യുദ്ധത്തിന് മുമ്പ് ജൂതന്മാരുടെ മറ്റ് നിരവധി കടകൾ അദ്ദേഹം ഏറ്റെടുത്തു.
മെയ് 10, 12 തീയതികളിൽ ജനീവയിൽ രണ്ട് തത്സമയ ലേലങ്ങൾ നടന്നു. ശേഖരത്തിന്റെ മൂന്നാമത്തെ ഓൺലൈൻ ലേലം മെയ് 15 ന് അവസാനിക്കും.

വിൽപ്പനയുടെ ആഘാതത്തിന്റെ പ്രാധാന്യം ശ്രദ്ധാപൂർവ്വം പരിഗണിച്ചതിന് ശേഷം ആണ് വിമർശനങ്ങൾ ഉണ്ടായിട്ടും ലേല സ്ഥാപനം മുന്നോട്ട് പോയതെന്ന് ക്രിസ്റ്റിയുടെ അന്താരാഷ്ട്ര ജ്വല്ലറി മേധാവി രാഹുൽ കടകിയ പറഞ്ഞു. ആദ്യ വിൽപ്പനയിൽ തന്നെ 155 മില്യൺ ഡോളർ നേടി, അതുകൊണ്ട് ഇത് വളരെ ശക്തമായിട്ടുള്ള ഫലം ആണെന്നു് കരതുന്നു വെന്ന് അദ്ദേഹം പറഞ്ഞു. വിവൽപ്പനയിൽ നിന്ന് വരുമാനം സുപ്രധാനമായ ഹോളോ കോസ്റ്റ് ​ഗവേഷണവും വിദ്യാഭ്യാസവും ഉൾപ്പെടെ നല്ല കാര്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുമെന്നാണ് പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+