രണ്ട് ഓസ്കാർ നേടിയ ഇന്ത്യക്കാരൻ ആരാണെന്ന് അറിയുമോ? കൂടുതൽ തവണ നേടിയ താരമോ? അറിയാം ചില ചരിത്രങ്ങളും
സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 97ാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ത നടക്കും. ഇന്ത്യൻ സമയം പുലർച്ചെ 5.30ക്കാണ് ചടങ്ങുകൾ. മികച്ച നടനും നടിയും സംവിധായകനും തുടങ്ങി ലോകം കാത്തിരിക്കുന്ന പ്രതിഭകൾ നാളെ റെഡ് കാർപറ്റിൽ അണിനിരക്കും. ഈ അവസരത്തിൽ ആദ്യ ഓസ്കാർ പുരസ്കാരം ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് നോക്കാം.
ചലച്ചിത്ര മേഖലയിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് (AMPAS) ആണ് ഓസ്കാർ പുരസ്കാരങ്ങൾക്ക് തുടക്കം കുറിച്ചത്. 1929 മെയ് 16 നായിരുന്നു ആദ്യ ഓസ്കാർ പുരസ്കാരദാനച്ചടങ്ങ് നടന്നത്. ഹോളിവുഡ് റൂസ്‌വെൽറ്റ് ഹോട്ടലിൽ 270 പേർ മാത്രം പങ്കെടുത്തുള്ളതായിരുന്നു ആദ്യ ചടങ്ങ്. തുടക്കത്തിൽ കുറഞ്ഞ വിഭാഗങ്ങൾക്ക് മാത്രമായിരുന്നു പുരസ്കാരം. ചലച്ചിത്രനിർമ്മാണത്തിലെ ഉയർന്നുവരുന്ന പ്രവണതകളെയും സാങ്കേതികവിദ്യകളെയും അംഗീകരിക്കുന്നതിനായി കാലക്രമേണ പുതിയ വിഭാഗങ്ങൾ അവതരിപ്പിക്കപ്പെട്ടു. നിലവിൽ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

എമില്‍ ജാന്നിങ്സ് ആയിരുന്നു മികച്ച നടനുള്ള ആദ്യ ഓസ്കർ നേടിയ താരം. ഏറ്റവും കൂടുതൽ തവണ ഓസ്കർ നോമിനേഷനുകൾ നേടിയ വ്യക്തി വാൾട്ട് ഡിസ്നിയാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടിയായത് കാതറിൻ ഹെപ്ബേൺ (4 ഓസ്കർ)
അഡ്രിയന്‍ ബ്രോഡി (29 വയസ്സ്)നാണ് ഏറ്റവും കുറഞ്ഞ പ്രായത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. 2003 ൽ ദി പിയാനിസ്റ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ഇത്.
മികച്ച നടനുള്ള പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ താരം ആന്റണി ഹോപ്കിൻസ് (83 വയസ്സ്) ആണ് (വർഷം 2020, ചിത്രം ദ ഫാദർ). മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ താരം ജെസ്സിക്ക ടാൻഡി (80വയസ്സ്) (വർഷം 1990, ചിത്രം ഡ്രൈവിങ് മിസ് ഡെയ്സി).
ഏറ്റവും കുറഞ്ഞ പ്രായത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ താരം മാർലി മാറ്റ്‍ലിൻ (21 വയസ്സ്) (വർഷം 1987, ചിത്രം ചിൽഡ്രൻ ഓഫ് എ ലെസ്സർ ഗോഡ്).
മികച്ച വിദേശചിത്രത്തിനുള്ള പുരസ്‌കാരം ഏർപ്പെടുത്തിയത് 1947ൽ (ആദ്യ പുരസ്കാരം നേടിയത് ഇറ്റാലിയൻ ചിത്രം ഷൂ ഷൈൻ) .
വിദേശചിത്രവിഭാഗത്തിൽ അവസാനറൗണ്ടിലെത്തിയ ഇന്ത്യൻ ചിത്രങ്ങൾ മദർ ഇന്ത്യ, സലാം ബോംബെ, ലഗാൻ
ഏറ്റവും കൂടുതല്‍ തവണ മികച്ച നടനായത് ഡാനിയേൽ ഡേ ലൂയീസ് ( 3 ഓസ്കർ)ഏറ്റവും കൂടുതല്‍ നോമിനേഷൻ കിട്ടിയിട്ടുള്ള നടി മെറിൽ സ്ട്രീപ്പ് (21 തവണ)
ഓസ്കർ നോമിനേഷൻ നേടുന്ന ഏറ്റവും പ്രായം കൂടിയ ആൾജോൺ വില്യംസ് (90വയസ്സ്, 2023ൽ നോമിനേഷൻ)
ഓസ്കർ നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ
ഡാമിയൻ ഷസെൽ (32 വയസ്സ്) (2017ൽ ചിത്രം ലാ ലാ ലാൻഡ് )
മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയത് ജോൺ ഫോർഡ് (നാല് തവണ)
രണ്ട് ഓസ്കർ നേടിയ ഏക ഇന്ത്യാക്കാരൻ
എ.ആർ.റഹ്‍മാൻ
മികച്ച സിനിമക്കുള്ള പാംഡി ഓറും ഓസ്കറും നേടിയ ചിത്രങ്ങൾ
പാരസെറ്റ് 2019, മാർട്ടി 1955, ദ ലോസ്റ്റ് വീക്കെൻഡ് 1945
മാർവെൽ കോമിക്സ് കഥാപാത്രത്തിലൂടെ ഓസ്കർ നോമിനേഷൻ നേടുന്ന ആദ്യ അഭിനേതാവ് ആഞ്ചല ബസ്സെറ്റ്












Click it and Unblock the Notifications