കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ ഇല്ലെങ്കില്‍ എന്താ, പ്രസവ സമയത്ത് ഐ ഫോണ്‍ ഉണ്ടല്ലോ

  • By Mithta Nair
Google Oneindia Malayalam News

ന്യൂജേഴ്‌സി: പ്രസവസമയത്തും ഐ ഫോണോ, എന്താ അത്ഭുതമായി തോന്നുണ്ടോ?
പ്രസവ സമയത്ത് ഡോക്ടര്‍ അടുത്തില്ലെങ്കില്‍ നിങ്ങള്‍ എന്തും ചെയ്യും? ടെന്‍ഷന്‍ അടിച്ച് ഒരുവകയാവില്ലെ, എന്നാല്‍ ഇനി പേടിക്കണ്ട നിങ്ങളെ ഐ ഫോണ്‍ സഹായിക്കും.

ന്യൂജേഴ്‌സി സ്വദേശിനിയായ യുവതിക്ക് പ്രസവ സമയത്ത് സഹായകമായത് എന്താണെന്നറിയുമൊ? ഐ ഫോണ്‍ ആപ്ലിക്കേഷനാണ് യുവതിക്ക് സഹായകരമായത്. കെയെന്ന റിവെര എന്ന ന്യൂജേഴ്‌സിയിലെ ന്യൂവാക്ക് സ്വദേശിനിയായ യുവതിക്കാണ് പ്രസവ സമയത്ത് ഐ ഫോണ്‍ തുണയായത്.

iphone.jpg -Properties

പ്രസവ വേദനയെ തുടര്‍ന്ന് റിവെര ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള മറ്റൊരാശുപത്രിയില്‍ നിന്ന് ഡോക്ടര്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ റിവെരെയുടെ ആരോഗ്യസ്ഥിതി തയ്യാറായിരുന്നില്ല. അതിനാല്‍ ഡോക്ടര്‍ ഐ ഫോണിലെ 'ഫെയ്‌സ്‌ടൈം' എന്ന വീഡിയോ കോളിംഗ് ആപ്ലിക്കേഷന്‍ മുഖേന ഡോക്ടര്‍ ദാവെല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.

പ്രസവ സമയത്ത് ഒസ്‌വാദിയ ടോറസ് എന്ന നഴ്‌സിംഗ് അസിസ്റ്റന്റ് മാത്രമാണ് റിവെരയുടെ അടുത്തുണ്ടായിരുന്നത്. നേരത്തെ പ്രസവത്തിന് വാര്‍ഡില്‍ ജോലി ചെയ്ത് പരിചയമില്ലാത്ത ഒസ്‌വാദിയ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു.അപ്പോഴാണ് ഐ ഫോണിലൂടെ ഡോക്ടര്‍ രക്ഷയ്‌ക്കെത്തിയത്. ഐ ഫോണിന്റെ സഹായത്തോടെ ജനിച്ച കുട്ടിക്ക് റാഫേല്‍ എന്ന് പേരിട്ടു. ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

English summary
Keyanna Rivera’s doctor’s office visit turned into a surprise delivery on Mar. 12 – with her obstetrician overseeing via FaceTime from 20 minutes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X