നഴ്സിനെ തൊഴിച്ചതിന് രോഗിയെ ഡോക്ടര്‍ ഇടിച്ച് കൊന്നു, കൊലപാതകത്തിന്‍റെ വീഡിയോ പുറത്ത്
മോസ്‌ക്കോ: ചികിത്സയ്ക്കിടെ നഴ്‌സിനെ തൊഴിച്ച രോഗിയെ ഡോക്ടര്‍ ഇടിച്ച് കൊന്നു. ഡോക്ടര്‍ക്ക് കോടതി ഒന്‍പത് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. റഷ്യക്കാരനായ ഡോക്ടറാണ് രോഗിയെ ഇടിച്ച് കൊന്നത്. ആശുപത്രിയിലെ സുരക്ഷാ ക്യാമറയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. റഷ്യന്‍ മാധ്യമങ്ങള്‍ ഈ വീഡിയോ പുറത്ത് വിട്ടതോടെയാണ് ഡോക്ടര്‍ കുടുങ്ങിയത്.
മോസ്‌ക്കോയില്‍ നിന്നും 360 മൈല്‍ അകലെയുള്ള ബെല്‍ഗൊരോഡിലാണ് സംഭവം. ഇല്യ സെലെന്‍ദിനോവ് എന്ന ഡോ്ടറാണ് രോഗിയെ കൊന്നത്. നഴ്‌സിനെ രോഗി ഉപദ്രവിച്ചതറിഞ്ഞ് ദേഷ്യത്തോടെയാണ് ഡോക്ടര്‍ എത്തിയത്. രോഗിയെ കിടക്കയില്‍ നിന്നും വലിച്ചിഴച്ച് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. തടയാനെത്തിയവരേയും മര്‍ദ്ദിച്ചു.

മര്‍ദ്ദനമേറ്റ രോഗി മരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലെ സുരക്ഷാ ക്യാമറയില്‍ പതിയുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 29 ന് നടന്ന സംഭവത്തിന്റെ വീഡിയോ അടുത്തിടെയാണ് പുറത്ത് വന്നത്. പ്രതിയായ ഡോക്ടര്‍ ഒന്‍പത് വര്‍ഷവും രണ്ട് മാസവും തടവുശിക്ഷ അനുഭവിയ്ക്കണം.












Click it and Unblock the Notifications