കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയായപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം, യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി

Google Oneindia Malayalam News

കൊളംബോ: ശ്രീലങ്കയില്‍ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യ കുറിപ്പില്‍ 36കാരിയായ ഡോക്ടര്‍ എഴുതിയിരിയ്ക്കുന്ന ചില കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ഇതിനൊക്കെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ എന്ന് പോലും തോന്നിപ്പോകും. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള മാനസിക പിരിമുറുക്കമാണ് തന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്നതെന്നാണ് ഡോക്ടര്‍ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

രണ്ട് കുട്ടികളുടെ അമ്മയാണ് ഡോക്ടര്‍. ഇവരുടെ ഭര്‍ത്താവും ഡോക്ടറാണ്. ഇളയകുട്ടി ജനിച്ച് ഏഴ് മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്യുന്നത് . സ്വന്തം മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു ഡോക്ടറുടെ താമസം.

Doctor, Suicide

കുട്ടിയെ പരിപാലിയ്ക്കുന്നതിനാല്‍ തനിയ്ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കൊണ്ടാണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്ന് വിശ്വസിയ്ക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല. വീട്ടിലേയ്ക്ക് പോവുകയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞാണ് ഡോക്ടര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിയത്. അധികം വൈകാതെ ഭര്‍ത്താവും വീട്ടിലെത്തി . ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ഭാര്യയൊണ് അദ്ദേഹം കാണുന്നത് . മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി . ഡോക്ടറുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

English summary
Doctor kills self in postpartum stress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X