Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗികള്‍ക്ക് നഗ്ന സെല്‍ഫി അയക്കുന്ന ഡോക്ടര്‍

വാഷിംഗ്ടണ്‍: രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ദൈവത്തെ പോലെയാണ് എന്നാണ് വെപ്പ്. എന്നാല്‍ വാഷിംഗ്ടണിലെ ആര്‍തര്‍ സില്‍ബര്‍സ്റ്റീനിനെ പോലുള്ള ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ചെകുത്താനാണ് എന്ന് പറഞ്ഞാലും തെറ്റാകില്ല. ലൈംഗികാവേശം അതിരുകടന്ന് രോഗികള്‍ക്ക് നഗ്ന സെല്‍ഫികളെടുത്ത് അയക്കുകയാണ് ഡോ. ആര്‍തറിന്റെ ഹോബി. രോഗികളുടെ മെഡിക്കല്‍ ഇമേജുകള്‍ പോലും ഇയാള്‍ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്.

ആശുപത്രിയിലെ ഡോക്ടര്‍ യൂണിഫോമില്‍ സ്വകാര്യഭാഗങ്ങള്‍ പുറത്തെടുത്ത് സ്വയം ക്യാമറ കൊണ്ട് ക്ലിക്കി രോഗികള്‍ക്ക് ഇ മെയില്‍ ചെയ്യലാണത്രെ ഇഷ്ടന്റെ പരിപാടി. 2013 ഏപ്രിലിനും ആഗസ്തിനും ഇടയിലാണ് ഇയാളെക്കൊണ്ടുള്ള ശല്യം രോഗികള്‍ക്ക് കൂടുതലായത്. 1995 മുതല്‍ ഇയാള്‍ ആതുരസേവന രംഗത്ത് ജോലി ചെയ്യുന്നുണ്ട് എന്നാണ് വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് അധികൃതര്‍ പറയുന്നത്.

mobile

നിരോധിത മരുന്നുകള്‍ രോഗികള്‍ക്ക് കുറിച്ചുകൊടുത്തും ഇയാള്‍ വിവാദത്തിലായിട്ടുണ്ട്. നിരോധിത മരുന്നുകളുടെ 29 കുറിപ്പുകളാണ് ഇയാള്‍ രോഗികള്‍ക്ക് കൊടുത്തിട്ടുളളത്. മയക്കുമരുന്നുകള്‍ നല്‍കിയ ശേഷം ഒരു രോഗിയെ ഇയാള്‍ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കല്‍ ക്വാളിറ്റി അസോസിയേഷന്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ഏഴ് സര്‍ജറികള്‍ക്കിടെ ഇയാള്‍ 64 അശ്ലീല എസ് എം എസുകളാണത്രെ അയച്ചത്. 2013 ജൂണിലാണ് ഇയാള്‍ ഇതില്‍ ഭൂരിഭാഗം മെസേജുകളും അയച്ചത്. ലൈംഗിക പരാമര്‍ശങ്ങള്‍ നിറഞ്ഞതായിരുന്നു എസ് എം എസുകള്‍. ഇയാള്‍ക്ക് തന്റെ ഭാഗം വിശദീകരിക്കാനായി 20 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഇതില്‍ പരാജയപ്പെട്ടാല്‍ ആര്‍തറിന്റെ ഡോക്ടര്‍ കരിയര്‍ തന്നെ പ്രതിസന്ധിയിലാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+