കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിശോധനാ സമയം കഴിഞ്ഞെത്തിയ കുഞ്ഞിനെ ചികിത്സിയ്ക്കാൻ ഡോക്ടർ തയ്യാറായില്ല !!!

7 മിനുട്ട് വൈകിയാണ് എല്ലിയും അമ്മയും ഡോക്ടര്‍ ജോന്‍ റോയുടെ അടുത്തെത്തിയത്.

  • By മരിയ
Google Oneindia Malayalam News

വെയ്ല്‍സ് : കാണാന്‍ നിശ്ചയിച്ച സമയത്തിലും വൈകി എത്തിയ കുഞ്ഞിനും അമ്മയ്ക്കും ഡോക്ടര്‍ ചികിത്സ നിഷേധിച്ചു. അസുഖ മൂര്‍ച്ഛിച്ച 5 വയസ്സുകാരി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു.

കൃത്യവിലോപത്തില്‍ തടസ്സം വരുത്തിയ ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി.

അപ്പോയ്ന്‍മെന്‌റ് എടുത്തത്

കുഞ്ഞിനെ പീഡിയാട്രീഷനെ കാണിയ്ക്കാനായി വൈകീട്ട് 4 മണിയ്ക്കായിരുന്നു ബ്രാഡി ക്ലാര്‍ക്ക് അപ്പോയ്ന്റ്‌മെന്റ് എടുത്തത്.5 വയസ്സുകാരി എല്ലി മേ ക്ലാര്‍ക്കിന് കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.

എത്താന്‍ വെകി

7 മിനുട്ട് വൈകിയാണ് എല്ലിയും അമ്മയും ഡോക്ടര്‍ ജോന്‍ റോയുടെ അടുത്തെത്തിയത്. നേരം വൈകിയതിനാല്‍ ഇനി ഡോക്ടറെ കാണാന്‍ കഴിയില്ലെന്ന മറുപടിയായിരുന്ന റിസപ്ഷനില്‍ നിന്ന് ഇവര്‍ ലഭിച്ചത്.

ഗുരുതരമായി

ഡോക്ടറെ കാണാനാകാതെ തിരിച്ച് വീട്ടിലേക്ക് വരുമ്പോഴേക്കും എല്ലിയിക്കും ശ്വാസതടസ്സം കൂടിയിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ അടിത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

മരണം

കുഞ്ഞിനെ ആശുപത്രിയില്‍ എത്തിയ്ക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. തക്കസമയത്ത് വൈദ്യസഹായം നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഡോക്ടര്‍ക്ക് എതിരെ

പീഡിയാട്രീഷ്യനായ ഡോക്ടര്‍ ജോ റോ കുഞ്ഞിന് ചികിത്സ നല്‍കാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് എല്ലിയുടെ ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.

English summary
The girl's family is calling for a criminal inquiry into the doctor and said she should be struck off the register.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X