വാഹനാപകടത്തില്‍ മരിച്ച ഗര്‍ഭിണിയില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ഡോക്ടര്‍മാര്‍
മിസൗറി: ആശുപത്രിയിലേക്കു പോകും വഴി വാഹനാപകടത്തില്‍ മരിച്ച പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ആരോഗ്യമുളള കുഞ്ഞിനെ. യുഎസിലെ മിസൗറി സംസ്ഥാനത്താണ് സംഭവം. പ്രസവിക്കാനായി ആസ്പത്രിയിലേക്കു പോകുന്നവഴിയായിരുന്നു കാര്‍ അപകടത്തില്‍ യുവതി മരണപ്പെട്ടത്. സാറ ഇല്ലെറും ഭര്‍ത്താവ് മാററ് റൈഡറും നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുളള സ്ഥലത്താണ് താമസിച്ചിരുന്നത്.
പ്രസവദിനമടുത്ത സാറയെ ആസ്പത്രിയിലേക്കു കൊണ്ടു പോകുന്നവഴിയാണ് കാര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചത്. സാറ സംഭവസ്ഥവത്തു തന്നെ മരിച്ചു. പക്ഷേ സമയം പാഴാക്കാതെ സാറയെ ആസ്പത്രിയിലെത്തിച്ചതു കാരണം കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടി. അപകടം നടന്ന ഉടനെ സംഭവസ്ഥലത്ത് പോലീസിനൊപ്പമെത്തിയ സംഘം യുവതിയ്ക്ക് സി പി ആര്‍ (കാര്‍ഡിയോ പള്‍മനറി റിസസിറ്റേഷന്‍) നല്‍കുകയായിരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛാവസും പെട്ടെന്ന് നിലക്കുമ്പോള്‍ രോഗിയെ രക്ഷിക്കുന്ന രീതിയാണിത്.

സാറയെ ആസ്പത്രിയിലെത്തിച്ച ഉടനെ ഡോകടര്‍മാര്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
നാലു കിലോ തൂക്കമുളള ആരോഗ്യമുളള പെണ്‍കുഞ്ഞിനാണ് സാറ ജന്മം നല്‍കിയത്.കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ ലഭിക്കാത്തതിനു മൂലം കുഞ്ഞിന് മസ്തിഷ്‌കസംബന്ധ പ്രശ്‌നങ്ങളുണ്ടോ എന്നത് ഡോക്ടര്‍മാര്‍ക്ക് വ്യക്തമല്ല.കുഞ്ഞിനെ വിദഗ്ധപരിശോധനയ്ക്കു വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.അപകടത്തില്‍ പരിക്കേറ്റ റൈഡര്‍ ഇതേ ആസ്പത്രിയില്‍ ചികിത്സയിലാണ്












Click it and Unblock the Notifications