10തികഞ്ഞ് സിസേറിയന്‍ ചെയ്തപ്പോള്‍ കുട്ടിയില്ല!
ബ്രസീലിയ: പത്തുമാസം നൊന്ത് പ്രസവിച്ചതിന്റെ വേദന പറഞ്ഞുനടക്കുന്ന ഒരുപാട് അമ്മമാരുണ്ട്. എന്നാല്‍ പത്ത് മാസം ചുമന്നിട്ടും പ്രസവിക്കാന്‍ നേരം വയറ്റില്‍ കുട്ടിയില്ല എന്ന് വന്നാലോ? തെക്കന്‍ ബ്രസീലിലെ കാബോഫ്രിയയിലാണ് 37 കാരിക്കാണ് ഈ ദുര്യോഗം ഉണ്ടായത്. പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഇവരെ സിസേറിയന് വിധേയയാക്കിയപ്പോഴാണ് വയറ്റില്‍ കുട്ടിയില്ല എന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്.
41 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭവുമായാണ് യുവതി ആശുപത്രിയിലെത്തിയത്. ഗര്‍ഭകാലത്ത് പരിശോധന നടത്തിയതിന്റെ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു. പ്രസവ ലക്ഷണങ്ങള്‍ കാണിച്ചതുകൊണ്ടാണ് യുവതിയെ സിസേറിയന് വിധേയയാക്കിയത് എന്നാണ് സീനിയര്‍ ഡോക്ടര്‍ റൊസാലിസ് അല്‍മേഡിയ പറയുന്നത്.

പരിശോധനയില്‍ കുട്ടിയുടെ ഹാര്‍ട്ട് ബീറ്റ് കിട്ടാതെ വന്നപ്പോഴാണ് ഡോക്ടര്‍മാര്‍ ഇവരെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് മാറ്റിയത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് പോലും സമയം കിട്ടിയിരുന്നില്ല. എന്നാല്‍ സിസേറിയന്‍ നടത്തിയപ്പോഴാണ് വയറ്റില്‍ കുട്ടിയില്ല എന്ന കാര്യം ഡോക്ടര്‍മാര്‍ക്കും മനസിലായത്. ഗര്‍ഭസമയത്ത് മുഴുവന്‍ പരിശോധനകളും കൃത്യമായി നടത്തിയിരുന്നു എന്നാണ് യുവതിയുടെ വാദം.
ഇത് രണ്ടാമത്തെ തവണയാണ് യുവതി ഇല്ലാത്ത ഗര്‍ഭവുമായി പ്രസവിക്കാന്‍ എത്തുന്നത് എന്ന് 23 കാരനായ ഭര്‍ത്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ഇവര്‍ ആശുപത്രിയില്‍ പ്രസവിക്കാനെത്തിയിരുന്നു. ഗര്‍ഭലക്ഷണങ്ങള്‍ വരെ ഉള്ളതായി തോന്നാവുന്ന തരത്തിലുള്ള മാനസിക വിഭ്രാന്തിയാണ് യുവതിക്ക് സംഭവിച്ചതെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ സംഭവം വിശദീകരിക്കുന്നത്.












Click it and Unblock the Notifications