ഓംഹ്രീം തലമാറട്ടെ.. മുഴനീക്കം ചെയ്യേണ്ട രോഗി രക്തം കട്ടപിടിച്ചതിനുള്ള ഓപ്പറേഷൻ ടേബിളിൽ, ക്രൂരം!!
നയ്റോബി: ശസ്ത്രക്രിയയ്ക്കിടയിൽ ഡോക്ടർമാർക്ക് കൈപ്പിഴ പറ്റുന്നതൊക്കെ നമ്മൾ വാർത്തകളിൽ കാണാറുണ്ട്. കെനിയയിലും സാമന സംഭവം നടന്നു തലയിൽ രക്തം കട്ടപിടിച്ചത് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയ രോഗിയെ എത്ര പരിശോധിച്ചിട്ടും ഡോക്ടർക്ക് രക്തം കട്ടപിടിച്ചത് മാത്രം കാണാൻ സാധിച്ചില്ല. സംഭവം ഡോക്ടർമാരുടെ പിഴവൊന്നുമല്ല, പിന്നെയോ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി തന്നെ മാറി.
കെനിയാറ്റ നാഷണല്‍ ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയത്. കഴഞ്ഞ മാസമാണ് സംഭവം നടന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വരുന്നത് ഇപ്പോഴാണ്. രോഗികളില്‍ ഒരാള്‍ക്ക് തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതിനും മറ്റൊരാള്‍ക്ക് തലയില്‍ മുഴ നീക്കം ചെയ്യാനുമാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകളോളം രോഗിയില്‍ ശസ്ത്രക്രിയ നടത്തിയിട്ടും രക്തക്കട്ട് കണ്ടുപിടിക്കാത്തതിനെതുടര്ന്ന് പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ അബദ്ധം അധികൃതർക്ക് മനസിലായത്.

ടാഗ് പരസ്പരം മാറി
രോഗികളുടെ കയ്യയിൽ കെട്ടിയ ടാഗ് പരസ്പരം മാറിയതാണ് ഇതിന് പിന്നിൽ സംഭവിച്ചത്. അതേസമയം ശസത്രക്രിയക്കു മുമ്പ് ഡോക്ടര്‍ രോഗിയോട് സംസാരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

അദ്ധം പറ്റിയത് നേഴ്സിന്
അബദ്ധം പറ്റിയത് ചികിത്സിച്ച രോഗിക്കല്ല. മറിച്ച് ഓപ്പറേഷൻ തിയേറ്ററിലേക്ക് രോഗിയെ കൊണ്ടുപോയ നഴ്സിനാണെന്നാണ് സഹ ഡോക്ടർമാർ ആരോപിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രിക്കുനേരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

മെഡിക്കൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
ആശുപത്രി മാനേജ്മെന്റ് രാജിവെയ്ക്കണമെന്നുള്ള ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കല്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സിഇഒ ലിലി കൊറോസ് അറിയിച്ചു.

നിർബന്ധിത അവധി
ന്യൂറോ സര്ജന്, വാര്‍ഡ് നഴ്സ്, തിയറ്റര്‍ നഴ്സ്, അനസ്തീഷ്യസ്റ്റ് എന്നിവരെയാണു സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മാത്രമല്ല ക്ലിനിക്കല്‍ സര്‍വ്വീസിലെ അധികൃതരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications