പാകിസ്താന്‍ ഭീകര രാഷ്ട്രം; പിന്തുണയ്ക്കില്ലെന്ന് അമേരിക്ക, ഭയക്കുന്നത് ഭീകരാക്രമണത്തെയോ!!!
വാഷിംഗ്ടണ്‍: പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്ന് പ്രഖ്യാപിക്കാന്‍ പിന്തുണ നല്‍കില്ലെന്ന് അമേരിക്ക. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കണമെന്നാണ് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഇന്ത്യയ്ക്ക് ഭീഷണിയായിട്ടുള്ള ഭീകരകേന്ദ്രങ്ങള്‍ ഇല്ലാതാക്കമെന്നാവശ്യപ്പെടുന്ന അമേരിക്ക ഇരുരാജ്യങ്ങളും തമ്മിലുള്ള അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്നും വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയാണ് അമേരിക്ക ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തുന്നത്. നേരത്തെ ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തുമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണിയെത്തുടര്‍ന്ന് പാകിസ്താന് മുന്നറിയിപ്പുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടുള്ള. പാകിസ്താന്റെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടിന് ലോകരാജ്യങ്ങളില്‍ നിന്ന് തന്നെ എതിര്‍പ്പ് നേരിട്ട സാഹചര്യത്തിലാണ് പാകിസ്താനെ തള്ളിപ്പറയാതെ അമേരിക്ക രംഗത്തെത്തിയിട്ടുള്ളത്.

പരിഹരിക്കണം
ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയാണ് അനിവാര്യമെന്ന് ചൂണ്ടിക്കാണിക്കുന്ന അമേരിക്ക കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെടുന്നു.

ഓണ്‍ലൈന്‍ പെറ്റീഷന്‍
പാകിസ്താന്‍ ഭീകരരരാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നതിനായി വൈറ്റ് ഹൗസ് വെബ്ബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ പെറ്റീഷനെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കുന്നത്

അമേരിക്കന്‍ നിലപാട്
കശ്മീര്‍ ഇന്ത്യയ്ക്കുള്ളതാണെന്ന അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന അമേരിക്ക പാകിസ്താന്‍ പ്രശ്‌നത്തെ അഭിമുഖീകരിക്കണമെന്നും വ്യക്തമാക്കുന്നു.

ഭീഷണി
പാകിസ്താനും അഫ്ഗാനിസ്താനും ഭീഷണിയായിട്ടുള്ള ഭീകരവാദത്തെ പ്രതിരോധിക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കുമെന്നും, ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം വെല്ലുവിളിയായി ഏറ്റെടുത്ത് ഇന്ത്യയ്ക്കുള്ള ഭീകരവാദ ഭീഷണി ഇല്ലാതാക്കുമെന്നാണ് അമേരിക്ക മുന്നോട്ടുവയ്ക്കുന്ന പരിഹാരം.

ആയുധങ്ങള്‍
പാകിസ്താന്‍ ആണവായുധങ്ങള്‍ സുരക്ഷിതമായാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന അമേരിക്ക ഭീകരര്‍ക്ക് ആയുധങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള എല്ലാ സാധ്യതകളെയും തള്ളിക്കളയുന്നു.

ഉറി ഭീകരാക്രമണം
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും ലോക രാഷ്ട്രങ്ങളും പാകിസ്താനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതോടെ ഇന്ത്യയ്‌ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഭീഷണി മുഴക്കിയിരുന്നു.

സൈന്യത്തിനേറ്റ തിരിച്ചടി
ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ സൈന്യത്തിനേറ്റ തിരിച്ചടിയ്ക്ക് ഇന്ത്യ പാക് അധീന കശ്മീരിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പകരം വീട്ടുകയും ചെയ്തു.












Click it and Unblock the Notifications