Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകനും തിരക്കഥയുമില്ലാതെ റോഡില്‍ നായയുടെ ഗംഭീര അഭിനയം; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ!!!

നായയുടെ അഭിനയം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ അഭിനയത്തിലൂടെ നായ ഒരാളെ കബിളിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ചൈനയിലാണ് സംഭവം.

ബെല്‍ജിയം: അഭിനയത്തില്‍ നടീനടന്മാര്‍ തോറ്റുപോകുന്ന പ്രകടനമാണ് ഈ നായയെ ശ്രദ്ധേയനാക്കിയത്. തെരുവില്‍ ഒരു പട്ടിയെ കണ്ടാല്‍ ആരും ഗൗനിക്കാറില്ല. തെരുവ് നായ് ശല്യം രൂക്ഷമായ നമ്മുടെ നാട്ടില്‍ അല്പം ഭയത്തോടെയെ ആളുകള്‍ നായകളുടെ സമീപത്തേക്ക് എത്തുകയൊള്ളു. എന്നാല്‍ അവശത അഭിനയിച്ച് വഴിയാത്രക്കാരെ പറ്റിച്ച നായ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വാഹനത്തിരക്കുള്ള റോഡില്‍ ഇഴഞ്ഞു നീങ്ങുന്ന അവശനായ നായയുടെ ദൃശ്യം ആരേയും അമ്പരപ്പിക്കും. അതുവഴി കടന്നു പോയ വാഹനങ്ങള്‍ക്ക് ഇടയ്‌ക്കൊക്കെ തടസം സൃഷ്ടിച്ചെങ്കിലും നായയെ റോഡില്‍ നിന്നും മാറ്റാന്‍ ആരും ശ്രമിച്ചില്ല. ഒടുവില്‍ സ്വന്തം കാര്‍ നിറുത്തി ഒരാള്‍ ഇറങ്ങി വന്നു. എന്നാല്‍ അയാള്‍ ഇറങ്ങി വന്നപ്പോഴേക്കും നായ എഴുന്നേറ്റ് സ്ഥലം കാലിയാക്കി. ചൈനയിലാണ് സംഭവം നടന്നത്.

dog

യാതൊരു പരിക്കുമില്ലാത്ത നായയുടെ അഭിനയം തൊട്ടടുത്ത സിസിടിവി ക്യാമറയാണ് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയ വഴി അതിവേഗം പ്രചരിച്ച വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. അഭിനയത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നായക്കാണെന്ന അഭിപ്രായക്കാരും ഉണ്ടായിരുന്നു. മനുഷ്യനെ പറ്റിച്ച നായയുടെ എക്കാലത്തേയും മികച്ച പറ്റിക്കലെന്നായിരുന്നു ഒരാളുടെ അഭിപ്രായം. തിരക്കഥയോ സംവിധായകനോ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ പരിശീലകനോ ഇല്ലാതെയാണ് നായ സ്വാഭാവിക അഭിനയം നടത്തി ശ്രദ്ധേയനായത്. സിസിടിവി ക്യാമറയില്‍ നിന്നും ഈ നായ ബിഗ് സ്‌ക്രീന്‍ ക്യാമറയ്ക്ക് മുന്നിലേക്കെത്തുമോ എന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+