മൂന്ന് വര്‍ഷത്തിന് ശേഷം വളര്‍ത്തു നായ വീട്ടില്‍ മടങ്ങിയെത്തി
കാലിഫോര്‍ണിയ: .മൂന്ന് വര്‍ഷം മുമ്പ് കാണാതായ നായ്ക്കുട്ടിയെ വീണ്ടും തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് കാലിഫോര്‍ണിയലെ ഒരു കുടുംബം. റിക്കി എന്ന നായയാണ്മൂന്ന് വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയത്.
തിരികെ തന്റെ യജമാനയുടെ അടുത്ത് എത്താന്‍ എടുത്ത ദൂരം 2500 മൈല്‍ ആണ്. നായ്ക്കുട്ടിയെ വീണ്ടും തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രിയ ആര്‍സിയും കുടുംബവും.

സൗത്ത് കാലിഫോര്‍ണിയിലെ എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക മുമ്പാണ് റിക്കോയെ കാണാതാകുന്നത്. റിക്കോയ്ക്കു വേണ്ടി അന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലിഫോര്‍ണിയയില്‍ നിന്നും 2500 മൈല്‍ ദൂരത്തുള്ള വിര്‍ജീനിയയിലെ മറ്റൊരു വീട്ടിലേക്കാണ് റിക്കോ എത്തിയത്.
ആര്‍സിയുടെ ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് റിക്കോയെ കണ്ടെത്തിയത്. തിരിച്ചെത്തിയപ്പോള്‍ ആര്‍സിയെ ഓടിവന്ന കെട്ടിപ്പിടിച്ചാണ് റിക്കോ സ്‌നേഹം പ്രകടിപ്പിച്ചത്.












Click it and Unblock the Notifications