മനുഷ്യരില്‍ മാത്രമല്ല, നായ്ക്കളിലും കൊറണ പോസിറ്റീവ്;ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുക
ഹോങ്കോംഗ്: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിയിരിക്കുകയാണ്. പ്രഭവ കേന്ദ്രമായ ചൈനയെ മറികടന്ന് മരണനിരക്ക് ഇറ്റലിയില്‍ ഉയര്‍ന്നിരിക്കുകയാണ്. ആഗോള മരണ നിരക്ക് പതിനായിരം കടന്ന് മുന്നേറുകയാണ്. രോഗബാധയെ ഇനിയും പിടിച്ചുകെട്ടാനായില്ലെങ്കില്‍ വലിയ ദുരന്തമാണ് ലോകത്തെ തേടിയെത്തുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കൂടുന്നതിനിടെ ഇന്ത്യയില്‍ അഞ്ചാമത്തെ മരണവും സ്ഥിരീകരിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ ജയ്പൂരില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു 69കാരനാണ് രാജ്യത്ത് അവസാനമായി മരണമടഞ്ഞത്.

ഇതിനിടെ വളര്‍ത്തുനായ്ക്കളിലും കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുവരെ മനുഷ്യരില്‍ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ ഹോങ്കോംഗിലാണ് വളര്ത്തുനായ്ക്കളില്ക്ക് കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രാജ്യത്തെ പോക്ക് ഫു ലാം പ്രദേശത്താണ് നായ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. രണ്ട് വയസ് പ്രായമുള്ള ജര്‍മ്മന്‍ ഷേപ്പേര്‍ഡ് നായ്ക്കാണ് രോഗ ബാധ. ഈ നായയുടെ ഉടമയായ 30കാരിക്ക് കൊറോണ പോസിറ്റീവായിരുന്നു. ഇവരില്‍ നിന്നായിരിക്കാം രോഗം നായയ്ക്ക് പകര്‍ന്നതെന്നാണ് കരുതുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ നായയുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാല് വയസുള്ള മറ്റൊരു നായയുടെ ഫലം നെഗറ്റീവാണെന്ന് ഹോങ്കോംഗ് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നായയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ ഹോങ്കോംഗില്‍ 17 വയസുള്ള പൊമേറിയന്‍ നായ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഹോങ്കോംഗില്‍ രണ്ട് നായകള്‍ക്ക്് മനുഷ്യരില്‍ നിന്ന് കൊറോണ വൈറസ് ബാധയേറ്റെന്ന് രാജ്യത്തെ ഒരു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മാലിക് പെരിസ് അറിയിച്ചു. എന്നാല്‍ മനുഷ്യരില്‍ നിന്നാണ് ഈ രോഗം നായയ്ക്ക് പടര്‍ന്നതെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നായയെ പൂര്‍ണമായും നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Recommended Video
നേരത്തെ രോഗം സ്ഥിരീകരിച്ച പൊമേറിയന്‍ നായ ചികിത്സയിലിരിക്കെ രണ്ട് ദിവസം കഴിഞ്ഞാണ് മരിച്ചത്. നായ സാധാരണഗതിയിലേക്ക് മടങ്ങവെയാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൃത്യമായ ശുചിത്വം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വളര്‍ത്തു മൃഗങ്ങളെ അനാവശ്യമായി സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോങ്കോംഗില്‍ 208 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതുവരെ 4 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications