കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യരില്‍ മാത്രമല്ല, നായ്ക്കളിലും കൊറണ പോസിറ്റീവ്;ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുക

Google Oneindia Malayalam News

ഹോങ്കോംഗ്: ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിയിരിക്കുകയാണ്. പ്രഭവ കേന്ദ്രമായ ചൈനയെ മറികടന്ന് മരണനിരക്ക് ഇറ്റലിയില്‍ ഉയര്‍ന്നിരിക്കുകയാണ്. ആഗോള മരണ നിരക്ക് പതിനായിരം കടന്ന് മുന്നേറുകയാണ്. രോഗബാധയെ ഇനിയും പിടിച്ചുകെട്ടാനായില്ലെങ്കില്‍ വലിയ ദുരന്തമാണ് ലോകത്തെ തേടിയെത്തുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കൂടുന്നതിനിടെ ഇന്ത്യയില്‍ അഞ്ചാമത്തെ മരണവും സ്ഥിരീകരിച്ചിരിക്കുകയാണ്. രാജസ്ഥാനില്‍ ജയ്പൂരില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു 69കാരനാണ് രാജ്യത്ത് അവസാനമായി മരണമടഞ്ഞത്.

dog

ഇതിനിടെ വളര്‍ത്തുനായ്ക്കളിലും കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുവരെ മനുഷ്യരില്‍ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ ഹോങ്കോംഗിലാണ് വളര്‍ത്തുനായ്ക്കളില്‍ക്ക് കൊറോണ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. രാജ്യത്തെ പോക്ക് ഫു ലാം പ്രദേശത്താണ് നായ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. രണ്ട് വയസ് പ്രായമുള്ള ജര്‍മ്മന്‍ ഷേപ്പേര്‍ഡ് നായ്ക്കാണ് രോഗ ബാധ. ഈ നായയുടെ ഉടമയായ 30കാരിക്ക് കൊറോണ പോസിറ്റീവായിരുന്നു. ഇവരില്‍ നിന്നായിരിക്കാം രോഗം നായയ്ക്ക് പകര്‍ന്നതെന്നാണ് കരുതുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ നായയുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാല് വയസുള്ള മറ്റൊരു നായയുടെ ഫലം നെഗറ്റീവാണെന്ന് ഹോങ്കോംഗ് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച നായയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ ഹോങ്കോംഗില്‍ 17 വയസുള്ള പൊമേറിയന്‍ നായ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഹോങ്കോംഗില്‍ രണ്ട് നായകള്‍ക്ക്് മനുഷ്യരില്‍ നിന്ന് കൊറോണ വൈറസ് ബാധയേറ്റെന്ന് രാജ്യത്തെ ഒരു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മാലിക് പെരിസ് അറിയിച്ചു. എന്നാല്‍ മനുഷ്യരില്‍ നിന്നാണ് ഈ രോഗം നായയ്ക്ക് പടര്‍ന്നതെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നായയെ പൂര്‍ണമായും നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കൊവിഡ് സ്ഥിരീകരണം എങ്ങനെ | Oneindia Malayalam

നേരത്തെ രോഗം സ്ഥിരീകരിച്ച പൊമേറിയന്‍ നായ ചികിത്സയിലിരിക്കെ രണ്ട് ദിവസം കഴിഞ്ഞാണ് മരിച്ചത്. നായ സാധാരണഗതിയിലേക്ക് മടങ്ങവെയാണ് മരണത്തിന് കീഴടങ്ങിയത്. അതേസമയം, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ കൃത്യമായ ശുചിത്വം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വളര്‍ത്തു മൃഗങ്ങളെ അനാവശ്യമായി സ്പര്‍ശിക്കുന്നതും ചുംബിക്കുന്നതും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോങ്കോംഗില്‍ 208 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതുവരെ 4 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

English summary
Dog in Hong Kong Tests Positive For Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X