പട്ടിയ്ക്കും ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോ? പറ്റുമെന്നേ..വീഡിയോ കണ്ട് നോക്കൂ
ന്യൂയോര്‍ക്ക്: കുഞ്ഞുങ്ങളും വളര്‍ത്തു മൃഗങ്ങളും ഉണ്ടെങ്കില്‍ അല്‍പ്പം നേരം പോകുന്നത് അറിയാനേ കഴിയില്ല കുഞ്ഞുങ്ങളുടെ കളിചിരിയും കുസൃതിയും പോലെയാണ് അരുമായായ ചില മൃഗങ്ങളും. പട്ടിക്കുട്ടികളും പൂച്ചക്കുട്ടികളുമാണ് ഇവരില്‍ മുമ്പന്മാര്‍. അരുമയോടെ നാം വളര്‍ത്തുന്ന ഈ മൃഗങ്ങള്‍ക്ക് വേണ്ടത്ര ബുദ്ധിയോ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവോ ഇല്ലെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇതെല്ലാം തിരുത്തുകയാണ് ചുണക്കുട്ടിയായ ഒരു നായക്കുട്ടി. ചുരുക്കത്തില്‍ പട്ടികള്‍ വിഡ്ഢികളാണെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ ഇവനെ കണ്ടാല്‍ അത് മാറും.
വളരെ ചെറിയ ഒരു പാലത്തിലൂടെ വലിയ ഒരു തടിക്കഷ്ണം കൊണ്ടു വരാന്‍ പട്ടിയോട് അതിന്റെ യജമാന്‍ പറയുന്നു. തടിക്കഷ്ണം കടിച്ച് പിടിച്ച് പലതവണ അവന്‍ പാലം കടക്കാന്‍ ശ്രമിയ്ക്കുന്നു. ഈ ഒരു അവസ്ഥയില്‍ തടിക്കഷ്ണവുമായി പാലം കടക്കാന്‍ പട്ടിയുടെ അതേ ഉയരമുള്ള മനുഷ്യനും അല്‍പ്പമൊന്ന് ചിന്തിയ്‌ക്കേണ്ടി വരും.

പക്ഷേ മൂന്ന് വട്ടത്തെ പരിശ്രമത്തിനൊടുവില്‍ തിയോ എന്ന പട്ടി തന്റെ ദൗത്യം പൂര്‍ത്തിയാക്കി. വളരെ കൂളായി അവന്‍ തടിക്കഷ്ണം പാലത്തിനിപ്പുറം എത്തിച്ചു..അതും വളരെ ഹൃദ്യമായി. പട്ടിയെ ദൗത്യം ഏല്‍പ്പിച്ച ഉടമ പ്ളിംഗി എന്ന് പറഞ്ഞാല്‍ തെറ്റില്ല. യൂട്യൂബില്‍ എഫ് വി അനിമല്‍സ് പേജാണ് വീഡിയോ യൂട്യൂബില്‍ തിയോയുടെ വീഡിയോ അപ്ലോഡ് ചെയ്തത്. പറഞ്ഞ് പറഞ്ഞ് ബോറടിപ്പിയ്ക്കുന്നില്ല ഒന്ന് കണ്ട് നോക്കൂ.












Click it and Unblock the Notifications