അമ്മ മാലിന്യക്കൂന്പാരത്തില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ പോറ്റമ്മയെ പോലെ രക്ഷിച്ചത് നായ, കാണൂ
റിയാദ്: തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ കേരളത്തില്‍ നായ സ്‌നേഹത്തെപ്പറ്റി പറഞ്ഞാല്‍ പോലും തല്ല് കിട്ടുന്ന അവസ്ഥയാണ്. പക്ഷേ സൗദി അറേബ്യയില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിയ്ക്കുന്ന ഒരു ചിത്രം കണ്ടാല്‍ നായകളെ കൊല്ലാന്‍ നില്‍ക്കുന്നവര്‍ക്കും അല്‍പ്പം സ്‌നേഹമൊക്കെ തോന്നും. അമ്മ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷിച്ച ഒരു നായയാണ് സോഷ്യല്‍ മീഡിയകളില്‍ താരമാകുന്നത്.
സൗദിയിലാണ് ചിത്രം വൈറലായതെങ്കിലും നായ കുട്ടിയെ രക്ഷിച്ചത് സൗദിയില്‍ നിന്ന് തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഏതിലോ നടന്ന സംഭവം മാത്രമാണെന്നേ അറബ് മാധ്യമങ്ങള്‍ക്കും അറിയൂ. ചോരക്കുഞ്ഞിനെയും കടിച്ചെടുത്ത് നില്‍ക്കുന്ന നായയുടെ ചിത്രമാണ് വൈറലാകുന്നത്.

മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് കുഞ്ഞിനെ നായയ്ക്ക് ലഭിയ്ക്കുന്നത്. ഈ കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്ത വീടിന്റെ മുന്നിലേയ്ക്ക് ചെല്ലുകയായിരുന്നു നായ. വീട്ടുകാര്‍ ശ്രദ്ധിയ്ക്കുന്നത് വരെ അവിടെ തുടര്‍ന്നു. അതുവരേയും കുഞ്ഞിനെ സംരക്ഷിച്ച് നായയായിരുന്നു. വീട്ടുകാര്‍ പുറത്തിറങ്ങി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. കൃത്യസമയത്ത് നായ കണ്ടതുകൊണ്ട് ജനിച്ച് മണിയ്ക്കൂറുകള്‍ പോലുമാകാത്ത പെണ്‍കുഞ്ഞിന് ജീവന്‍ തിരിച്ച് കിട്ടി.












Click it and Unblock the Notifications