കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: തെരുവ് പട്ടികളെ കൊന്ന് കുടല്‍മാല വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന പ്രവാസി സംഘം അറസ്റ്റില്‍

  • By ജാനകി
Google Oneindia Malayalam News

റിയാദ്: തെരുവ് നായ്ക്കളെ കൊന്നൊടുക്കി ആന്തരികാവയവങ്ങളും ചര്‍മ്മവും വിദേശത്തേയ്ക്ക് കയറ്റി അയക്കുന്ന ഏഷ്യന്‍ സംഘങ്ങള്‍ സൗദി അറേബ്യയില്‍ സജീവം. വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നതിന് വേണ്ടിയാണ് യുവാക്കള്‍ പട്ടികളെ കൊന്നൊടുക്കിയത്.

റിയാദിലെ അടഞ്ഞ് കിടക്കുന്ന ഒരു ഗോഡൗണിന് സമീപത്ത് തെരുവ് പട്ടികളെ കശാപ്പ് ചെയ്യുന്നു എന്ന് ഒരു സ്വദേശിയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ഗോഡൗണ്‍ പരിശോധിയ്ക്കുകയായിരുന്നു.

Crime

കൊന്ന പട്ടികളുടെ അവശിഷ്ടങ്ങള്‍ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. പട്ടികളുടെ ചര്‍മ്മവും കുടലും വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നതിന് വേണ്ടിയാണ് കൊന്നൊടുക്കിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. വിദേശത്ത് ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റാണെന്നും സംഘം പറഞ്ഞു. തെരുവ് പട്ടികളെയാണ് കൊന്നതെന്നും പ്രതികള്‍ സമ്മതിച്ചു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
Dog-slaughtering ring busted in Saudi.Dogs killed for skin and intestines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X