കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്‌ലാം ഞങ്ങളുടേതെന്ന് ചൈന; പാഠം പഠിച്ചാല്‍ കൊള്ളാമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

ബീജിംഗ്: ഡോക്‌ലാം തര്‍ക്കഭൂമിയാണെന്ന ഇന്ത്യന്‍ സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ ചൈനീസ് സൈന്യം. സിക്കിം അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം നേര്‍ക്കുനേര്‍ നിന്ന സംഭവത്തില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണമെന്നാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രസ്താവിച്ചത്. ഡോക്‌ലാം ചൈനയുടെ ഭാഗമാണെന്നും ഇന്ത്യന്‍ സൈന്യം അനധികൃതമായി അതിര്‍ത്തി കടന്നെന്നുമാണ് പിഎല്‍എ ആരോപിക്കുന്നത്.

കർണാടക മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയ്ക്ക് എതിരാളികളില്ല.. യെദ്യൂരപ്പ മൂന്നാം സ്ഥാനത്ത് മാത്രം
73 ദിവസമാണ് ഇന്ത്യന്‍ സൈന്യവും, ചൈനയും പരസ്പരം കൊമ്പുകോര്‍ത്തത്. ഇരുവശത്ത് നിന്നും ഒരുപോലെ പിന്‍മാറാന്‍ തയ്യാറായതോടെയാണ് പ്രതിസന്ധി അവസാനിച്ചത്. ഭൂട്ടാന്‍ അവകാശം ഉന്നയിക്കുന്ന ചൈനീസ് അധീനതയിലുള്ള സ്ഥലമാണ് ഡോക്‌ലാം. ജനറല്‍ റാവത്തിന്റെ പ്രസ്താവനകള്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചതിന് വ്യക്തമായ തെളിവാണെന്ന് പിഎല്‍എ വക്താവ് സീനിയര്‍ കേണല്‍ വു കിയാന്‍ പറഞ്ഞു.

china

ഈ സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷയെന്നും കിയാന്‍ കൂട്ടിച്ചേര്‍ത്തു. ഭൂട്ടാനും, ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന നോര്‍ത്തേണ്‍ ഡോക്‌ലാമിലെ ടോര്‍സ നുല്ലയാണ് ചൈന കൈയടക്കിയതെന്ന് ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന് പുറമെ ചൈനീസ് അതിര്‍ത്തിയിലേക്കും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടിരുന്നു.

ശീതകാല യുദ്ധത്തിന്റെ മാനസികാവസ്ഥയില്‍ ചൈനയ്ക്ക് താല്‍പര്യമില്ലെന്ന് പിഎല്‍എ വക്താവ് പറയുന്നു. ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ഉന്നത പദവി അലങ്കരിക്കുന്ന ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നിലപാട് പങ്കുവെയ്ക്കരുതായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നു.

English summary
Doklam is part of China, learn lessons from standoff: PLA to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X