കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്‌ലാം: ചൈനീസ് സൈന്യം ഇന്ത്യയിൽ കടന്നാൽ പിന്നെ എന്തും സംഭവിക്കും.. മുന്നറിയിപ്പുമായി ചൈന!!

  • By Muralidharan
Google Oneindia Malayalam News

ബീജിങ്ങ്: ഡോക്‌ലാം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സൈന്യം ഇന്ത്യയിൽ കടന്നാൽ പിന്നെ എന്തും സംഭവിക്കാം എന്നാണ് ചൊവ്വാഴ്ച ചൈന ഇന്ത്യയ്ക്ക് മുന്നിറിയിപ്പ് നൽകുന്നത്. ഇന്ത്യൻ സൈന്യം ഡോക്‌ലാമിൽ നിന്നും എത്രയും വേഗം പിന്മാറണം എന്ന ആവശ്യത്തിലാണ് ഏതാനും ആഴ്ചകളായി ചൈന.

അതേസമയം, ഡോക്ലാം വിഷയത്തിൽ ഒരു യുദ്ധമുണ്ടായാല്‍ അത് ഒരിക്കലും ചൈനക്ക് ഗുണം ചെയ്യില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുദ്ധമുണ്ടായാൽ ചൈന വിജയിക്കാനും പോകുന്നില്ല. ഡോക്‌ലാം സംഘര്‍ഷത്തിന് ഇതുവരെ യാതൊരു വിധത്തിലുള്ള അയവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ നിഗമനങ്ങൾ. യുദ്ധത്തിലേക്കു നീങ്ങില്ല, സമാധാനപരമായി കാര്യങ്ങളെ സമീപിക്കാം ഇതാണ് ഡോക്ലാം വിഷയത്തിൽ ഇന്ത്യയുടെ നിലപാട്.

china

എന്നാൽ ചൈനയുടെ ഭാഗത്ത് നിന്നും തുടർച്ചയായ പ്രകോപനങ്ങള്‍ ഉണ്ടാകുന്നുണ്ട്. നിരന്തരം ഭീഷണികളും താക്കീതുകളുമായി ചൈന പ്രശ്നം വഷളാക്കുകയാണ് ചെയ്യുന്നത്. അതേസമയം ഇന്ത്യയുമായുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതാണ് ചൈനക്ക് നല്ലതെന്നാണ് ചൈനീസ് വിദഗ്ധരുടെയും അഭിപ്രായം. ഭരണരംഗത്തുള്ള പ്രമുഖർ വരെ പരസ്പരം വെല്ലുവിളിയുമായി രംഗത്ത് വന്നിരുന്നു.

English summary
Doklam standoff: If Chinese troops enter India, there will be "utter chaos", says Beijing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X