കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ അന്യന്റെ കാര്യത്തില്‍ തലയിടുന്നു!!ജനാധിപത്യത്തിന്റെ പേരില്‍ എന്തും ചെയ്യും!!ചൈന കലിപ്പില്‍!!

രാജ്യാന്തര മാധ്യമങ്ങള്‍ ഇന്ത്യയെ പിന്തുണക്കുന്നെന്ന് ആരോപണം

Google Oneindia Malayalam News

ബീജിങ്: രണ്ടാം ലോകമഹായുദ്ധം മുതല്‍ അന്യന്റെ കാര്യത്തില്‍ തലയിടുന്ന സ്വഭാവമാണ് ഇന്ത്യക്കുള്ളതെന്ന് ചൈനീസ് മാധ്യമം. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ഡോക്ലാം വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്നതെന്ന് ചൈനയുടെ ആരോപണം. ചൈനയെ അപേക്ഷിച്ച് ഇന്ത്യ ദുര്‍ബലമായ രാജ്യമാണ്. ഈ സിംപതി മറ്റു രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതിന് ഒരു കാരണമാണെന്നും ചൈനയിലെ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

രാജ്യാന്തര മാധ്യമങ്ങള്‍ പലതും ഇന്ത്യക്ക് അനുകൂലമാണ്. ജനാധിപത്യരാജ്യമെന്ന പരിഗണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ദുര്‍ബലമായ രാജ്യമാണ്. ആ സഹതാപം ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യക്ക് അനുകൂലമായാണ് പാശ്ചാത്യമാധ്യമങ്ങള്‍ ഡോക്ല വിഷയത്തിലെ വാര്‍ത്തകള്‍ എഴുതുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

ജനാധിപത്യം മറ

ജനാധിപത്യം മറ

പാശ്ചാത്യ രീതിയിലുള്ള ജനാധിപത്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇന്ത്യന്‍ സമൂഹത്തിന് ഇത് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. ജനാധിപത്യമെന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഇന്ത്യ. ഇതൊക്കെ പാശ്ചാത്യ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. അതിര്‍ത്തി തര്‍ക്കത്തിന് തുടക്കം കുറിച്ചത് ഇന്ത്യയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

അതിക്രമിച്ചു കയറിയത് ഇന്ത്യ

അതിക്രമിച്ചു കയറിയത് ഇന്ത്യ

ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് അതിക്രമിച്ചു കയറിയത് ഇന്ത്യയാണെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ഡോക്‌ലയില്‍ അതിക്രമിച്ചു കയറിയത് ഇന്ത്യന്‍ സൈന്യമാണ്. ഡോക്‌ല ഭൂട്ടാനിലാണ് സ്ഥിതി ചെയ്യുന്നത്. പക്ഷേ ഇന്ത്യ ചൈനയെ കയ്യേറ്റക്കാരാക്കി. രാജ്യാന്തര മാധ്യമങ്ങളും ചൈനയെ അങ്ങനെ തന്നെ കണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യ ഇര,ചൈന വില്ലന്‍

ഇന്ത്യ ഇര,ചൈന വില്ലന്‍

പാശ്ചാത്യ മാധ്യമങ്ങളില്‍ ഇന്ത്യ ഇരയാണ്. ചൈന വില്ലനുമാണ്. എന്നാല്‍,
ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ചൈനയുടെ സ്ഥലത്ത് കടന്നാക്രമണം നടത്തിയത്. അഹിംസ എന്ന സിദ്ധാന്തത്തിലൂന്നിയാണ് ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്. ഈ പ്രതിച്ഛായയാണ് ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കുള്ളതെന്നും ഇതു മുതലെടുത്താണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യ ചെറിയ രാജ്യങ്ങളെ നിയന്ത്രിക്കുന്നു

ഇന്ത്യ ചെറിയ രാജ്യങ്ങളെ നിയന്ത്രിക്കുന്നു

കോളനിവത്കരണത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്. തങ്ങളേക്കാള്‍ ചെറുതായ രാജ്യങ്ങളെ ഇന്ത്യ നിയന്ത്രിക്കുകയാണ്. ഇന്ത്യയിലെ തന്നെ ചില മതവിഭാഗങ്ങളുടെയും സമുദായങ്ങളും വിപ്ലവങ്ങളും സ്വാതന്ത്ര്യസമരങ്ങളും രാജ്യം അടിച്ചമര്‍ത്തുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

സമാധാനത്തിന്റെ രാജ്യമെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുന്നു

സമാധാനത്തിന്റെ രാജ്യമെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുന്നു

ഇന്ത്യ സമാധാനത്തിന്റെ രാജ്യമാണെന്നാണ് മറ്റുള്ളവര്‍ വിശ്വസിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് അഹിംസയുടെ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ ഇന്ത്യ മറ്റാരെയും ആക്രമിക്കില്ലെന്ന തോന്നലാണ് പല രാജ്യങ്ങള്‍ക്കുമുള്ളതെന്നും ലേഖനത്തില്‍ പറയുന്നു. ഇന്ത്യയുടെ കാഴ്ചപ്പാടിലാണ് രാജ്യാന്തര മാധ്യമങ്ങള്‍ ഡോക്‌ലാം വിഷയത്തെ നോക്കിക്കാണുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

ഡോക്‌ല വിഷയം

ഡോക്‌ല വിഷയം

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക്ലയില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. കഴിഞ്ഞ 40 ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഡോക്ലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്‍മാറാതെ ചര്‍ച്ചക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

English summary
Western media is 'biased' towards India, says Chinese newspaper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X