Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികൾക്ക് മടങ്ങിയെത്താം; അനുമതി ഡിസംബർ 7 മുതൽ

കുവൈത്ത് സിറ്റി; ഡിസംബർ 7 മുതൽ വീട്ടുജോലിക്കാരായ വിദേശികളെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കാൻ മന്ത്രിസഭ തീരുമാനം. കു​വൈ​ത്തി​ൽ താ​മ​സാ​നു​മ​തി​യു​ള്ള 80,000 വീ​ട്ടു​ജോ​ലി​ക്കാ​ർ രാജ്യത്തിന് പുറത്തുന്നുണ്ടെന്നാണ് കണക്കുകൾ. ഇവരെ ഘട്ടം ഘട്ടമായാകും രാജ്യത്തേക്ക് തിരിച്ചെത്തിക്കുക.

രാജ്യത്തേക്ക് മടങ്ങിയെത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.270 ദിനാ​റാ​ണ്​ ഇ​തി​ന്​ ചെ​ല​വ്​ നിശ്ചയിച്ചിട്ടുള്ളത്.വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവുകളിലേക്കാണിത്.സ്പോൺസർമാർ വീട്ടുജോലിക്കാരുടെ വിവരങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.ഗതാഗതവും ആരോഗ്യ പരിശോധനകളും ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ചെലവുകളും സ്പോൺസർമാരിൽ നിന്നാണ് ഈടാക്കുക.

 flight-15779923

അതേസമയം ക്വാറന്റീൻ കാലത്ത് കൊവിഡ് സ്ഥിരീകരിച്ചാൽ പരിശോധന സർക്കാർ ആശുപത്രികളിൽ സൗജന്യമായിരിക്കും. ഒരു ദിവസം 600 പേരെയാണ് മടക്കികൊണ്ടുവരിക. അതേസമയം മുഴുവൻ പേരേയും മടക്കിക്കൊണ്ടുവരാൻ മാസങ്ങളെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ എയർപോർട്ടുകൾ പൂർണ സജ്ജമാണെന്ന് സിവിൽ ഏവിയേഷന് വക്താവ് അറിയിച്ചു.

ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഓഗസ്റ്റിൽ കുവൈറ്റ് വിമാന സർവീസുകൾ നിരോധിച്ചതിനെത്തുടർന്നാണ് വിദേശത്ത് കുടുങ്ങിയ പ്രവാസി തൊഴിലാളികൾക്ക് മടങ്ങിവരാനാവാത്ത സാഹചര്യം വന്നത്.അതേസമയം നിലവിൽ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നുണ്ട്. മാത്രമല്ല രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നുണഅട്. തിങ്കളാഴ്ച രാജ്യത്ത് 209 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 658 പേർക്കായിരുന്നു രോഗമുക്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+