ഫേസ്ബുക്കില്‍ ഫോണ്‍ നമ്പറുണ്ടോ... എങ്കില്‍ സൂക്ഷിച്ചോളൂ
സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. നിങ്ങളുടെ സ്വകാര്യതയ്ക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളെല്ലാം എപ്പോഴും രംഗത്തുണ്ടാകും. പക്ഷേ അത് എത്രത്തോളം സുരക്ഷിതമാണ്?
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പലതരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടേയ്ക്കാം. പ്രത്യേകിച്ച് സ്വകാര്യ ചിത്രങ്ങളും മറ്റും.
ചിത്രങ്ങള്‍ മാത്രമല്ല, നിങ്ങള്‍ നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ പോലും ദുരുപയോഗം ചെയ്യപ്പെടാമെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.

പ്രൊഫൈല്‍ കംപ്ലീറ്റ്?
ഫേസ്ബുക്കിലെ പ്രൊഫൈല്‍ പൂര്‍ണമാകണമെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൂടി നല്‍കണം. അത് അത്ര പ്രശ്‌നമാണോ?

പ്രൈവസി സെറ്റിംഗ്‌സ്
പ്രൈവസി സെറ്റിംഗ്‌സ് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ മറച്ചുവയ്ക്കാവുന്നതാണ്. അതുകൊണ്ട് വല്ല കാര്യവും ഉണ്ടോ?

നമ്പര്‍ ഉണ്ടെങ്കില്‍
ഫേസ്ബുക്കില്‍ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് സൈബര്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്‌തേക്കാണെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം.

സംഭവം സത്യമാണ്
സാള്‍ട്ട് ഡോട്ട് ഏജന്‍സിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ റീസ മൊയാന്‍ഡിയന്‍ ആണ് ഇക്കാര്യം കണ്ടെത്തിയിരിയ്ക്കുന്നത്. പലതരത്തിലുള്ള ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഒട്ടേറെ പ്രൊഫൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചുവത്രെ.

എന്തും ചെയ്യാം
ഫോണ്‍ നമ്പറുകള്‍ വഴി സൈബര്‍ ക്രിമിനലുകള്‍ക്ക് നിങ്ങളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡിനേക്കാള്‍ വില
ഓണ്‍ലൈന്‍ ക്രിമിനലുകള്‍ക്ക് ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ പ്രിയം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോടാണത്രെ.

ഹൈഡ് ചെയ്താല്‍
ഫോണ്‍ നമ്പറുകള്‍ ഹൈഡ് ചെയ്ത് സൂക്ഷിച്ചാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിയ്ക്കാമെന്നാണ് പറയുന്നത്. എന്നാല്‍ സൈബര്‍ ക്രിമിനലുകളുടെ ബുദ്ധിയെ താഴ്ത്തിക്കാണാന്‍ കഴിയുമോ?












Click it and Unblock the Notifications