Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുന്പാന്പിനെ വഴിതെറ്റിക്കാന്‍ നോക്കണ്ട,തെറ്റില്ല

ടലഹാസി: പരിചയമില്ലാത്ത സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍ ഒരു പെരുന്പാന്പിനെക്കൂടി വീട്ടില്‍ നിന്നേ കൂട്ടിക്കോളൂ. നിങ്ങള്‍ക്ക് തിരികെയത്താന്‍ വഴി തെറ്റിയാലും പാമ്പിന് തെറ്റില്ല. സൗത്ത് ഫ്‌ളോറിഡയില്‍ നടന്ന പഠനങ്ങളിലാണ് പെരുന്പാന്പുകള്‍ക്ക് യാത്ര ആരംഭിയ്ക്കുന്നിടത്തേയ്ക്ക് തന്നെ വഴിതെറ്റാതെ തിരികെയെത്താന്‍ കഴിയുമെന്ന് കണ്ടെത്തിയത്. ബര്‍മീസ് പെരുമ്പാമ്പുകള്‍ക്കാണ് ഇത്തരത്തില്‍ കഴിവുണ്ടെന്ന് കണ്ടെത്തിയത്

സൗത്ത് ഫ്‌ളോറിഡയിലെ എവര്‍ഗ്ളാഡ്‌സ് നാഷണല്‍ പാര്‍ക്കില്‍ നിന്ന് പഠനത്തിനായി ആറ് പെരുമ്പാമ്പുരകളെ ഗവേകര്‍ പിടികൂടി. ഇവയുടെ ത്വക്കിനുള്ളില്‍ റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ചു. അതിന് ശേഷം 39 കിലോമീറ്റര്‍ അകലെയുള്ള ഒരിടത്ത് ഉപേക്ഷിച്ചു. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ഈ പാമ്പുകള്‍ തങ്ങളുടെ വാസസ്ഥലമായിരുന്ന പാര്‍ക്കിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Python

ബയോളജി ലെറ്റേഴ്‌സിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. ഈര്‍പ്പമുള്ള പ്രദേശത്ത് കൂടി സഞ്ചരിയ്ക്കാനാണ് പാമ്പുകള്‍ക്ക് ഇഷ്ടം. എന്നാല്‍ തങ്ങള്‍ സഞ്ചരിയ്ക്കുന്ന വഴികള്‍ പാമ്പുകള്‍ എങ്ങനെ രേഖപ്പെടുത്തുന്നു എന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+