കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാലന്റൈന്‍സ് ഡേ ആഘോഷിക്കരുത്; നമ്മുടെ സംസ്‌കാരമല്ലെന്ന് പാക് പ്രസിഡന്റ്

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ പരാമര്‍ശവുമായി പാക്കിസ്ഥാന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍. സ്വാതന്ത്ര്യസമര സേനാനി സര്‍ദാര്‍ അബ്ദു റബ് നിഷ്താറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളോടായിരുന്നു പ്രസിഡന്റ് ഇത്തരം പരിപാടികള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചത്.

വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ നമ്മള്‍ ആഘോഷിക്കേണ്ടതില്ല. അത് പാശ്ചാത്യ സംസ്‌കാരമാണ്. നമ്മുടെ സംസ്‌കാരത്തിന് ചേരാത്ത ആഘോഷങ്ങളില്‍ ഒന്നാണത്. ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ യുവതലമുറയെ വഴിതെറ്റിക്കുന്നതാണെന്നും പെണ്‍കുട്ടികള്‍ ഭൂരിപക്ഷമുള്ള സദസ്സിനോടായി അദ്ദേഹം പറഞ്ഞു.

nawaz-shariff

പാശ്ചാത്ത സംസ്‌കാരം പിന്തുടരുന്നത് നമ്മുടെ സംസ്‌കാരത്തെ കുറിച്ച് അറിവില്ലാത്തവരാണ്. ഇവ സമൂഹത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിന് ഒരു പ്രധാന കാരണംകൂടിയാണിത്. നമ്മുടെ ചില അയല്‍ രാജ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്കിത് മനസിലാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

സ്വാതന്ത്ര്യ സമര സേനാനികള്‍ ഉള്‍പ്പെടെയുള്ള മഹാന്മാരുടെ തത്വചിന്തകളെയാണ് നാം അനുകരിക്കേണ്ടത്. പരസ്പരം കാര്‍ഡുകള്‍ നല്‍കിയും ചോക്ലേറ്റും സമ്മാനങ്ങളും നല്‍കിയും ഉള്ള ആഘോഷങ്ങള്‍ വിലക്കപ്പെടണം. ഇസ്ലാമിനെ അപമാനിക്കുന്നതാണ് ഇത്തരം പരിപാടികള്‍. അവ യുവാക്കള്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

English summary
Pakistan President Valentine's Day, Pakistan President says Don't observe Valentine's Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X