ഭൂമിയെ ലക്ഷ്യം വച്ച് വാല് നക്ഷത്രം വരുന്നു, അടുത്ത ആഴ്ച; 2017 ന് എന്ത് സംഭവിക്കും? നാസ പറയുന്നു
സാധാരണക്കാരില്‍ ചെറിയ ഭീതിയുണര്‍ത്തുമെങ്കിലും വാല്‍നക്ഷത്രത്തിന്റെ വരവിനെ സന്തോഷത്തോടെയാണ് ശാസ്ത്ര ലോകം കാണുന്നത്
വാഷിങ്ടണ്‍: എല്ലാ പുതുവര്ഷക്കാലത്തും ലോകാവസാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാറുണ്ട്. ഇത്തവണയും അത്തരം വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ല.
എന്നാല്‍ ഇത്തവണ കുറച്ച് കൂടി ഗൗരവപ്പെട്ട സംഗതികള്‍ നടക്കുന്നുണ്ട്. കാരണം അടുത്തിടെയായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതി ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. വലിയൊരു മാരക ഭൂചലനത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് പലരും വിശ്വസിക്കുന്നത്.
എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വാല്‍നക്ഷത്രത്തെ കുറിച്ചാണ്. ഭൂമിയുടേ നേര്‍ക്ക് വരുന്ന വാല് നക്ഷത്രം. എന്താണ് സംഭവിക്കുക? ഒരാഴ്ച മാത്രം കാത്തിരുന്നാല്‍ മതി...

ജനുവരി ആദ്യ വാരത്തില്‍ ഭൂമിയ്ക്ക് തൊട്ടടുത്തുകൂടെ ഒരു വാല് നക്ഷത്രം കടന്നു പോകും എന്നാണ് നാസ പറയുന്നത്. എന്നാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇത് കാണാന്‍ കഴിഞ്ഞേക്കില്ല.

നല്ല ബൈനോക്കുലര്‍ ഉപയോഗിച്ച് വാല്‍നക്ഷത്രത്തെ ദര്‍ശിക്കാനാവും എന്നാണ് നാസ പറയുന്നത്. പ്രഭാതത്തിന് തൊട്ടുമുമ്പായിരിക്കും ഇത് ദൃശ്യമാവുക.

നാസയുടെ വൈല്‍ഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വേ എക്സ്പ്ലോറര്‍ ആണ് ഈ വാല് നക്ഷത്രത്തെ കണ്ടെത്തിയത്. ഭൂമയില്‍ ദൃശ്യമായതിന് ശേഷം വാല്‍നക്ഷത്രം സൗരയൂഥത്തിന് പുറത്ത് കടക്കും എന്നാണ് കരുതുന്നത്.

വാല്‍നക്ഷത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും ഭയമാണ്. അവ ഭൂമിയില്‍ വന്ന് പതിച്ചാല്‍ എന്ത് സംഭവിക്കും എന്നാണ് ഭയം.

എന്നാല്‍ ഇപ്പോള്‍ അടുത്തെത്തിക്കൊണ്ടിരിക്കുന്ന വാല് നക്ഷത്രെ ഭയക്കേണ്ടതില്ലെന്നാണ് നാസ തന്നെ പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്ഈ വാല് നക്ഷത്രം കടക്കുക പോലും ഇല്ല.

സി/2016 യു1 നിയോവൈസ് എന്നാണ് ഈ വാല്‍നക്ഷത്രത്തിന് പേരിട്ടിട്ടുള്ളത്. നിയോവൈസ് എന്നത് നാസയുടെ ടെലിസ്കോപ്പ് ആണ്. ആ ടെലിസ്കോപ്പ് വഴി കണ്ടെത്തിയതുകൊണ്ടാണ് ഈ പേര്.

ഉല്‍ക്കാപതനം എന്നും ഭൂമിയെ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ്. ഒരു പക്ഷേ ലോകാവസാനം പോലും സംഭവിക്കുക അത്തരം ഒരു സംഭവത്തിലൂടെ ആകുമെന്ന് പോലും ശാസ്ത്രം കരുതുന്നുണ്ട്. ദിനോസറുകള്‍ ഇല്ലാതായത് ഉല്‍ക്കാപതനത്തിലൂടെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications