കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ ലക്ഷ്യം വച്ച് വാല്‍ നക്ഷത്രം വരുന്നു, അടുത്ത ആഴ്ച; 2017 ന് എന്ത് സംഭവിക്കും? നാസ പറയുന്നു

സാധാരണക്കാരില്‍ ചെറിയ ഭീതിയുണര്‍ത്തുമെങ്കിലും വാല്‍നക്ഷത്രത്തിന്‍റെ വരവിനെ സന്തോഷത്തോടെയാണ് ശാസ്ത്ര ലോകം കാണുന്നത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

വാഷിങ്ടണ്‍: എല്ലാ പുതുവര്‍ഷക്കാലത്തും ലോകാവസാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരാറുണ്ട്. ഇത്തവണയും അത്തരം വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവും ഇല്ല.

എന്നാല്‍ ഇത്തവണ കുറച്ച് കൂടി ഗൗരവപ്പെട്ട സംഗതികള്‍ നടക്കുന്നുണ്ട്. കാരണം അടുത്തിടെയായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതി ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. വലിയൊരു മാരക ഭൂചലനത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നത് എന്നാണ് പലരും വിശ്വസിക്കുന്നത്.

എന്നാല്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വാല്‍നക്ഷത്രത്തെ കുറിച്ചാണ്. ഭൂമിയുടേ നേര്‍ക്ക് വരുന്ന വാല്‍ നക്ഷത്രം. എന്താണ് സംഭവിക്കുക? ഒരാഴ്ച മാത്രം കാത്തിരുന്നാല്‍ മതി...

വാല്‍ നക്ഷത്രം വരുന്നു... വളരെ അടുത്ത്

ജനുവരി ആദ്യ വാരത്തില്‍ ഭൂമിയ്ക്ക് തൊട്ടടുത്തുകൂടെ ഒരു വാല്‍ നക്ഷത്രം കടന്നു പോകും എന്നാണ് നാസ പറയുന്നത്. എന്നാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇത് കാണാന്‍ കഴിഞ്ഞേക്കില്ല.

നല്ല ബൈനോക്കുലര്‍ ഉണ്ടോ

നല്ല ബൈനോക്കുലര്‍ ഉപയോഗിച്ച് വാല്‍നക്ഷത്രത്തെ ദര്‍ശിക്കാനാവും എന്നാണ് നാസ പറയുന്നത്. പ്രഭാതത്തിന് തൊട്ടുമുമ്പായിരിക്കും ഇത് ദൃശ്യമാവുക.

കണ്ടെത്തിയത്

നാസയുടെ വൈല്‍ഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വ്വേ എക്‌സ്‌പ്ലോറര്‍ ആണ് ഈ വാല്‍ നക്ഷത്രത്തെ കണ്ടെത്തിയത്. ഭൂമയില്‍ ദൃശ്യമായതിന് ശേഷം വാല്‍നക്ഷത്രം സൗരയൂഥത്തിന് പുറത്ത് കടക്കും എന്നാണ് കരുതുന്നത്.

ഭൂമിയില്‍ വന്ന് ഇടിക്കുമോ അത്

വാല്‍നക്ഷത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും ഭയമാണ്. അവ ഭൂമിയില്‍ വന്ന് പതിച്ചാല്‍ എന്ത് സംഭവിക്കും എന്നാണ് ഭയം.

ഈ വാല്‍ നക്ഷത്രത്തെ ഭയക്കേണ്ട

എന്നാല്‍ ഇപ്പോള്‍ അടുത്തെത്തിക്കൊണ്ടിരിക്കുന്ന വാല്‍ നക്ഷത്രെ ഭയക്കേണ്ടതില്ലെന്നാണ് നാസ തന്നെ പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്ഈ വാല്‍ നക്ഷത്രം കടക്കുക പോലും ഇല്ല.

എന്താണ് വാല്‍ നക്ഷത്രത്തിന്റെ പേര്

സി/2016 യു1 നിയോവൈസ് എന്നാണ് ഈ വാല്‍നക്ഷത്രത്തിന് പേരിട്ടിട്ടുള്ളത്. നിയോവൈസ് എന്നത് നാസയുടെ ടെലിസ്‌കോപ്പ് ആണ്. ആ ടെലിസ്‌കോപ്പ് വഴി കണ്ടെത്തിയതുകൊണ്ടാണ് ഈ പേര്.

ഉല്‍ക്കാപതനത്തെ ഭയക്കണം

ഉല്‍ക്കാപതനം എന്നും ഭൂമിയെ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ്. ഒരു പക്ഷേ ലോകാവസാനം പോലും സംഭവിക്കുക അത്തരം ഒരു സംഭവത്തിലൂടെ ആകുമെന്ന് പോലും ശാസ്ത്രം കരുതുന്നുണ്ട്. ദിനോസറുകള്‍ ഇല്ലാതായത് ഉല്‍ക്കാപതനത്തിലൂടെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
A comet zooming past Earth next week on its journey towards the outer solar system may be visible with just a set of binoculars, but thankfully it will not come close enough to pose any threat, according to NASA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X