കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സൈന്യത്തിന്‍റെ നിശ്ചയധാര്‍ഢ്യത്തെ വിലകുറച്ചുകാണേണ്ട:ഇന്ത്യയോട് ചൈനീസ് മാധ്യമങ്ങള്‍

ഭൂപ്രദേശങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ചൈനീസ് സൈന്യത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തെ വിലകുറച്ച് കാണേണ്ടെന്ന മുന്നറിയിപ്പ്

Google Oneindia Malayalam News

ബീജിങ്: ഡോക് ലാം വിഷയത്തില്‍ ഇന്ത്യയ്ക്ക് താക്കീതുമായി ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത്. അതിര്‍ത്തി തര്‍ക്കം രണ്ട് മാസത്തോളമായതോടെയാണ് ഇന്ത്യയ്ക്ക് രൂക്ഷ വിമര്‍ശനങ്ങളുമായി ചൈനീസ് മാധ്യമങ്ങള്‍ രംഗത്തെത്തുന്നത് പതിവ് സംഭവമായി മാറിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഭൂപ്രദേശങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ചൈനീസ് സൈന്യത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തെ വിലകുറച്ച് കാണേണ്ടെന്ന മുന്നറിയിപ്പ്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രം പീപ്പിള്‍സ് ഡെയ് ലിയാണ് ഇന്ത്യയാണ് ഒടുവില്‍ ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. ഡോക് ലാമിലെ ഇന്ത്യയുടെ നീക്കങ്ങള്‍ മുഴുവന്‍ അനധികൃതമാണെന്നും മാധ്യമം ആരോപിക്കുന്നു.

ചൈനയുടെ അടിസ്ഥാന ശബ്ദമായ ഴോങ് ഷെങ്ങ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിലാണ് ചൈന തങ്ങളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നത്.

അതിര്‍ത്തി തര്‍ക്കത്തില്‍ മാധ്യമങ്ങള്‍

അതിര്‍ത്തി തര്‍ക്കത്തില്‍ മാധ്യമങ്ങള്‍

ഭൂപ്രദേശങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ചൈനീസ് സൈന്യത്തിന്‍റെ നിശ്ചയദാര്‍ഢ്യത്തെ വിലകുറച്ച് കാണേണ്ടെന്ന മുന്നറിയിപ്പ്. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രം പീപ്പിള്‍സ് ഡെയ് ലിയാണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ പീപ്പിള്‍സ് ഡെയ് ലിപ്രസിദ്ധീകരിച്ചു വരുന്ന ലേഖന പരമ്പരകളില്‍ അവസാനത്തെ ലേഖനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

പീപ്പിള്‍സ് ഡെയ് ലിയ്ക്ക്

പീപ്പിള്‍സ് ഡെയ് ലിയ്ക്ക്

ഡോക് ലാമില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കയറിയെന്നും അനധികൃതമായി നിലയുറപ്പിച്ചതാണെന്നുമുള്ള ചൈനീസ് വാദങ്ങള്‍ക്ക് കരുത്തുപകരുന്നതിനായി ചൈന പുറത്തിറക്കിയ 15 പേജുള്ള നിര്‍ണ്ണായക രേഖയെക്കുറിച്ചാണ് പീപ്പിള്‍സ് ഡെയ് ലിയുടെ ലേഖനത്തില്‍ ഏറെയും പരാമര്‍ശിക്കുന്നത്. ജൂണ്‍ പകുതിയോടെ ആരംഭിച്ച തര്‍ക്കത്തിന് അന്ത്യമാകാത്തത് ഇന്ത്യന്‍ ഡോക് ലാമില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ്.

 ഇന്ത്യ മൂന്നാം കക്ഷി

ഇന്ത്യ മൂന്നാം കക്ഷി

ചൈനീസ്- ഭൂട്ടാന്‍ അതിര്‍ത്തിയിലുള്ള ഡോക് ലാമില്‍ ചൈനീസ് സൈന്യത്തിന്‍റെ റോഡ് നിര്‍മാണമാണ് തര്‍ക്കത്തിന്‍റെ മൂലകാരണം. തുടര്‍ന്നാണ് ഇന്ത്യ ഡോക് ലാമില്‍ സൈന്യത്തെ വിന്യസിക്കുന്നത്. ചൈനീസ് സൈന്യത്തിന്‍റെ റോഡ് നിര്‍മാണം ഇന്ത്യ തടസ്സപ്പെടുത്തിയതോടെ ഭൂട്ടാനീസ് സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

നിര്‍മാണം നിര്‍ത്തിവച്ചു

നിര്‍മാണം നിര്‍ത്തിവച്ചു

ഡോക് ലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവന്നിരുന്ന റോഡ‍് നിര്‍മാണം തടഞ്ഞ ഇന്ത്യന്‍ സൈന്യം പ്രദേശത്ത് സുരക്ഷയൊരുക്കയാണ്. ഇന്ത്യയുടെ നീക്കത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ച‍ൈന ഡോക് ല ട്രൈ ജംങ്ഷനാണെന്ന ഇന്ത്യന്‍ വാദവും തള്ളിക്കളഞ്ഞു. പ്രശ്നം ഭൂട്ടാന്‍റെ അതിര്‍ത്തിയിലാണെന്നും ചൈനീസ് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കടന്നിട്ടുണ്ടെന്നുമാണ് ചൈനീസ് വാദം.

ഇന്ത്യ റോഡ് നിര്‍മിക്കുന്നു

ഇന്ത്യ റോഡ് നിര്‍മിക്കുന്നു

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ റോഡുകള്‍ പുതുക്കി പണിയുന്നുവെന്നും വന്‍ സൈനിക വിന്യാസം നടത്തുന്നുണ്ടെന്നുമുള്ള ആരോപണങ്ങളുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഹിമാലയന്‍ രാജ്യമായ ഭൂട്ടാനുമായുള്ള അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് ഇന്ത്യയ്ക്കെതിരെ ചൈനയുടെ ആരോപണം. ജൂണ്‍ 16ന് ചൈനീസ് ഭൂപ്രദേശമായ ഡോക് ലയില്‍ ഇന്ത്യന്‍, സൈന്യം അതിക്രമിച്ചു കടന്നുവെന്നാണ് ചൈന ആരോപിക്കുന്നത്. ചൈനയുടെ പീപ്പിള്‍സ് ആര്‍മിയുടെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നുമാണ് ചൈന ഇന്ത്യയ്ക്കെതിരെ നടത്തുന്ന മുഖ്യ ആരോപണം.

ആയുധ വിന്യാസം പൊള്ള

ആയുധ വിന്യാസം പൊള്ള

സിക്കിമില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന 3500 കിലോമീറ്ററില്‍ ഭൂരിഭാഗവും ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിലുള്ള പ്രദേശമാണ്. അതിര്‍ത്തി തര്‍ക്കം ഒന്നരമാസം പിന്നിട്ടതോടെയാണ് ഡോക് ലയില്‍ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് ചൈനീസ് ഭൂപ്രദേശത്ത് ഇന്ത്യ റോഡുകള്‍ പുനഃര്‍നിര്‍മിക്കുന്നുവെന്നും ആയുധങ്ങളും സൈന്യത്തെയും എത്തിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ നീക്കമെന്നും ചൈന ആരോപിക്കുന്നത്. ആയുധ ധാരികളായ നിരവധി സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ചൈന ചൂണ്ടിക്കാണിക്കുന്നു.

English summary
The People's Daily, the Communist party's official publication, today carried an opinion piece titled 'China's resolve to defend its territorial sovereignty should not be underestimated' in which it called India's actions on the Doklam plateau "totally illegal".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X