കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ആശുപത്രി വിട്ടു; വൈറ്റ് ഹൗസിലെത്തിയതിന് പിന്നാലെ മാസ്‌ക് ഊരി; പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക്

Google Oneindia Malayalam News

വാഷിങ്ടണ്‍: നാല് ദിവസത്തെ കൊവിഡ്-19 അടിയന്തിര ചികിത്സക്ക് ശേഷം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. വാള്‍ട്ട് റിഡ് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ട്രംപ് വൈറ്റ് ഹൗസിലെത്തിയതിന് പിന്നാലെ മാസ്‌ക് ഊരി മാറ്റുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്നാണ് മാസ്‌ക് ധരിക്കല്‍. എന്നാല്‍ ട്രംപ് നിര്‍ദേശം ലംഘിച്ച് നേരെ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു.

ഇതിന് തൊട്ട്മുമ്പ് ആരും ഭയപ്പെടേണ്ടതില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. ഇതിനകെ രണ്ട് ലക്ഷത്തിലധികം പേര്‍ രോഗബാധമൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ട്രംപിനെ കൂടാതെ മെലാനിയ ട്രംപിനും വൈറ്റ് ഹൗസ് സെക്രട്ടറിക്കും അടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

trump

ട്രംപ് ആശുപത്രി വിട്ടത് മുതല്‍ വൈറ്റ് ഹൗസിലെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ടെലിവിഷന്‍ ചാനലുകളില്‍ തത്സമയ സംപ്രേഷണം ചെയ്തിരുന്നു. മാസ്‌ക് ധരിച്ചുകൊണ്ട് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ട്രംപ് മറൈന്‍ വണ്‍ ഹെലികാപ്റ്ററിന് സമീപത്തേക്ക് നടക്കുകയും വൈറ്റ് ഹൗസിലേക്ക് പോവുകയുമായിരുന്നു. വൈറ്റ് ഹൗസിലെത്തിയ ട്രംപ് ഹെലികോപ്റ്ററിന് സല്യൂട്ട് നല്‍കുന്ന വേളയിലായിരുന്നു മാസ്‌ക് ഊരി മാറ്റിയത. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ആരോഗ്യവാനാണ് എന്നതിന്റെ സൂചനയാണ്.

എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്എങ്ങനെ ധൈര്യം വന്നു വസ്ത്രത്തിൽ കൈ വെക്കാൻ? പ്രിയങ്ക ഗാന്ധിയെ പിന്തുണച്ച് ബിജെപി നേതാവ്

നവംബര്‍ 3 നാണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പുരോഗമിക്കുകയാണ്. പ്രചാരണങ്ങളില്‍ ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്തേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കൊവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

കൊവിഡ് ബോധവത്ക്കരണത്തിന് നേരിട്ടിറങ്ങി കൊല്ലം കളക്ടർ, വീടുകളിൽ മിന്നൽ സന്ദർശനംകൊവിഡ് ബോധവത്ക്കരണത്തിന് നേരിട്ടിറങ്ങി കൊല്ലം കളക്ടർ, വീടുകളിൽ മിന്നൽ സന്ദർശനം

ജോ ബൈഡനും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു. പ്രചാരണ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുന്നതിനുള്ള തിരക്കിലാണ് ട്രംപ് എന്നും എനിക്ക് അദ്ദേഹത്തോട് പറയാനുള്ള കാര്യങ്ങള്‍ ഇതൊക്കെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജോ ബൈഡന്റെ ട്വീറ്റ്. ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കുക, മാസ്‌ക്കുകള്‍ ധരിക്കുക, മാസ്‌ക് നിര്‍ബന്ധമാണ്.' എന്നായിരുന്നു ജോ ബൈഡന്റെ ട്വീറ്റ്.

Recommended Video

cmsvideo
ട്രംപിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് വൈറ്റ് ഹൗസ് | Oneindia Malayalam

English summary
Donal trump return to White house and removes mask; quickly get back on the campaign trail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X