ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു
വാഷിംഗ്ടൺ; മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് (73) അന്തരിച്ചു.വാഷിംഗ്ടണിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇവാന മരിച്ച വിവരം ട്രംപ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.ഫാഷൻ, എഴുത്തുകാരിയും, വ്യവസായിയും, മുൻ മോഡലുമായിരുന്നു ഇവാന.
Recommended Video

മികച്ച സ്ത്രീയായിരുന്നു ഇവാനയെന്നും അവരുടെ ജീവിതം മഹനീയവും പ്രചോദാനാത്മകവുമായിരുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചെക്കോസ്ലോവാക്യയിൽ ജനിച്ച ഇവാന 1970 ലാണ് യുഎസിലേക്ക് കുടിയേറിയത്. 1977 ലായിരുന്നു അന്നത്തെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഡൊണാൾഡ് ട്രെപിനെ വിവാഹം കഴിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ പ്രോപ്പർട്ടി ബിസിനസ്സ് കുതിച്ചുയർന്നതോടെ 80-കളിലെ യുഎസിലെ 'ടോപ് പ്രൊഫൈൽ' ദമ്പതിമാരായി ഇരുവരും മാറി. ട്രംപിന്റെ ബിസിനസുകളിലും ഇവാന സജീവമായി ഇടപെട്ടിരുന്നു.
ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും
നടി മാർല മാപ്പിൾസുമായുള്ള ഡൊണാൾഡ് ട്രംപിന്റെ ബന്ധത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളെ തുടർന്നായിരുന്നു. പിന്നീട് 1993 ൽ ട്രംപ് മേപിൾസിനെ വിവാഹം ചെയ്തു.1990കളിലാണ് ട്രംപും ഇവാനയും വേർപിരിയുന്നത്. പിന്നീട് സ്വന്തമായി ആഭരണം, കോസ്‌മെറ്റിക് വസ്തുക്കള്‍ ,വസ്ത്രം എന്നിവയുടെ ബിസിനസിലേക്ക് തിരിഞ്ഞ ഇവാന സ്വന്തമായൊരു ബിസിനസ് കരിയർ കെട്ടിപടുത്തു. നിരവധി പുസ്തകങ്ങളും രചിച്ചിരുന്നു. ആദ്യ വിവാഹത്തിൽ ട്രംപിനും ഇവാനയ്ക്കും ഡോണൾഡ‍് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നീ മക്കളാണ് ഉള്ളത്.












Click it and Unblock the Notifications