ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പ്പാപ്പ, ഒരാളും തന്റെ വിശ്വാസത്തെ ചോദ്യംചെയ്യേണ്ടതില്ലെന്ന് ട്രംപ്
മെക്സിക്കോ: ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പ്രതികരിച്ചു. അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനയാണ് മാര്‍പ്പാപ്പയെ ചൊടിപ്പിച്ചത്. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്ന ട്രംപിനെ പോലുള്ളവര്‍ ക്രിസ്ത്യാനികളല്ലെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. അഭിയാര്ത്ഥികള്ക്കെതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ല.
മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ട്രംപ് ക്രിസ്ത്യാനിയല്ലെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോകുന്ന ട്രംപിനു വോട്ട് ചെയ്യണമോ എന്ന ചോദ്യത്തിനു പോലും മാര്‍പ്പാപ്പ മറുപടി നല്‍കിയില്ല.

ജനങ്ങള്‍ തീരുമാനിക്കും ഞാന്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നത്. താന്‍ മെക്സിക്കന്‍ സര്‍ക്കാരിന്റെ ഉപകരണമല്ലെന്നും മാര്‍പ്പാപ്പ പറയുകയുണ്ടായി. മാര്‍പ്പാപ്പയുടെ അഭിപ്രായങ്ങള്‍ക്കെതിരെ ട്രംപ് മറുപടിയും നല്കി. ഒരു മതനേതാവിനും തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നാണ് ട്രംപ് പറഞ്ഞത്.
ഒരു ക്രിസ്ത്യാനിയായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. നേരത്തെ മുസ്ലീങ്ങള്‍ക്കെതിരെയും ട്രംപ് പ്രതികരിച്ചിരുന്നു. അമേരിക്കയിലേക്ക് മുസ്ലീങ്ങളെ കടത്തിവിടരുതെന്ന് വരെ ട്രംപ് പറഞ്ഞിരുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications