കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പ്പാപ്പ, ഒരാളും തന്റെ വിശ്വാസത്തെ ചോദ്യംചെയ്യേണ്ടതില്ലെന്ന് ട്രംപ്

  • By Sruthi K M
Google Oneindia Malayalam News

മെക്‌സിക്കോ: ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും പ്രതികരിച്ചു. അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനയാണ് മാര്‍പ്പാപ്പയെ ചൊടിപ്പിച്ചത്. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്ന ട്രംപിനെ പോലുള്ളവര്‍ ക്രിസ്ത്യാനികളല്ലെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. അഭിയാര്‍ത്ഥികള്‍ക്കെതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ല.

മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ട്രംപ് ക്രിസ്ത്യാനിയല്ലെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോകുന്ന ട്രംപിനു വോട്ട് ചെയ്യണമോ എന്ന ചോദ്യത്തിനു പോലും മാര്‍പ്പാപ്പ മറുപടി നല്‍കിയില്ല.

pope-francis5

ജനങ്ങള്‍ തീരുമാനിക്കും ഞാന്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നത്. താന്‍ മെക്‌സിക്കന്‍ സര്‍ക്കാരിന്റെ ഉപകരണമല്ലെന്നും മാര്‍പ്പാപ്പ പറയുകയുണ്ടായി. മാര്‍പ്പാപ്പയുടെ അഭിപ്രായങ്ങള്‍ക്കെതിരെ ട്രംപ് മറുപടിയും നല്‍കി. ഒരു മതനേതാവിനും തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നാണ് ട്രംപ് പറഞ്ഞത്.

ഒരു ക്രിസ്ത്യാനിയായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. നേരത്തെ മുസ്ലീങ്ങള്‍ക്കെതിരെയും ട്രംപ് പ്രതികരിച്ചിരുന്നു. അമേരിക്കയിലേക്ക് മുസ്ലീങ്ങളെ കടത്തിവിടരുതെന്ന് വരെ ട്രംപ് പറഞ്ഞിരുന്നു.

English summary
Pope Francis said that GOP front-runner Donald Trump 'is not Christian' if he calls for the deportation of undocumented immigrants and pledges to build a wall between the United States and Mexico.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X