പുടിന്‍ ഇറാനെ സഹായിക്കുന്നു: അടുത്തയാഴ്ച്ച ഇറാന് കഠിനമായിരിക്കുമെന്ന് ട്രംപ്:
വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കവെ, വരും ദിവസങ്ങളില്‍ ഇറാനെതിരെ അതിശക്തമായ സൈനിക ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച ഫോക്‌സ് ന്യൂസ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്, അടുത്ത ഒരാഴ്ച ഇറാനെതിരെ വളരെ കടുത്ത രീതിയിലുള്ള പ്രത്യാക്രമണങ്ങള്‍ അമേരിക്കന്‍ സൈന്യം അഴിച്ചുവിടുമെന്ന് ട്രംപ് വെളിപ്പെടുത്തിയത്. ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കങ്ങളുടെ പുതിയൊരു ഘട്ടത്തിനാണ് വാഷിംഗ്ടണ്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.
ഇറാനെ സഹായിക്കുന്നതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പങ്കുണ്ടെന്നും ട്രംപ് ഈ അഭിമുഖത്തില്‍ ആരോപിച്ചു. സംഘര്‍ഷത്തിനിടയില്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ കൃത്യമായി ലക്ഷ്യം വയ്ക്കാന്‍ ഇറാനെ സഹായിക്കുന്ന രഹസ്യവിവരങ്ങള്‍ റഷ്യ കൈമാറുന്നുണ്ടെന്ന യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുടിന്‍ ഇറാനെ ചെറിയ രീതിയില്‍ സഹായിക്കുന്നുണ്ടാകാമെന്ന് ട്രംപ് പറഞ്ഞത്.

ഇറാന്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള ഏറ്റവും വലിയ ബോംബാക്രമണമായിരിക്കും വരാനിരിക്കുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം റഷ്യന്‍ എണ്ണയ്ക്ക് മേലുള്ള ചില നിയന്ത്രണങ്ങളില്‍ ഭാഗികമായി ഇളവ് നല്‍കുന്ന കാര്യവും ട്രംപ് സൂചിപ്പിച്ചു. മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ നീക്കങ്ങളെ ശക്തമായി അടിച്ചമര്‍ത്താനാണ് അമേരിക്കയുടെ തീരുമാനം.












Click it and Unblock the Notifications