കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് എല്ലാവരും കൊള്ളയടിക്കുന്ന ബാങ്ക്.... ഇനി അത് നടക്കില്ല, ഇന്ത്യക്ക് ഭീഷണിയുമായി ട്രംപ്!!

ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ട്രംപ്

Google Oneindia Malayalam News

ഒട്ടാവ: ആരെയെങ്കിലും വെറുപ്പിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. മുമ്പ് അദ്ദേഹത്തിന്റെ മിത്രങ്ങളായിരുന്നവര്‍ എത്ര പെട്ടെന്നാണ് അദ്ദേഹത്തിന്റെ ശത്രുക്കളായത്. ട്രംപ് പുതിയ ശത്രു ഇന്ത്യയാകുമെന്നാണ് പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും നല്ല ബന്ധമാണ് യുഎസുമായി ഇന്ത്യക്കുള്ളത്. എന്നാല്‍ വ്യാപാരമേഖലയില്‍ ഇന്ത്യ അമേരിക്കയെ ചതിക്കുകയും ചൂഷണം ചെയ്യുകയുമാണെന്ന് ആരോപിച്ചിരിക്കുകയാണ് ട്രംപ്. കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ ട്രംപ് ഇന്ത്യക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.

അതേസമയം എല്ലാ രാജ്യങ്ങളുമായും മികച്ച വാണിജ്യ കരാറുകളുള്ള ഇന്ത്യയെ കുറിച്ച് ഇതുവരെ ഒരു രാഷ്ട്രവും മോശം പറഞ്ഞിട്ടില്ല. ഏറ്റവും നല്ല പങ്കാളികളിലൊന്നാണ് ഇന്ത്യയെന്നാണ് പ്രമുഖ രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ട്രംപിന്റെ പ്രസ്താവന വലിയ കോളിളക്കം ഉണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇന്ത്യ ഇതിന് ശക്തമായ മറുപടി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാവരും കൊള്ളയടിക്കും

എല്ലാവരും കൊള്ളയടിക്കും

ഇന്ത്യയെ മാത്രമല്ല എല്ലാ രാജ്യങ്ങളെയും ഒന്നിച്ച് കുറ്റം പറഞ്ഞിട്ടുണ്ട് ട്രംപ്. ജി 7 ഉച്ചകോടിയില്‍ നേരിട്ട ഒറ്റപ്പെടലാണ് ട്രംപിനെ വിമര്‍ശനത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. എല്ലാവരും കൈയ്യിട്ട് വാരുന്ന ബാങ്കാണ് അമേരിക്കയെന്ന് അദ്ദേഹം പറഞ്ഞു. യുഎസില്‍ നിന്ന് എല്ലാ സഹായങ്ങളും സ്വീകരിക്കുകയും എന്നാല്‍ യുഎസിന് തിരിച്ച് യാതൊരു സഹായവും നല്‍കാത്തവരാണ് സുഹൃദ് രാജ്യങ്ങള്‍ എന്നാണ് ട്രംപ് ഉദ്ദേശിച്ചത്. എന്നാല്‍ പ്രസ്താവന സുഹൃദ് രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ നയം

ഇന്ത്യയുടെ നയം

താന്‍ പറയുന്ന ജി 7 ഉച്ചകോടിയെ കുറിച്ചല്ല. അമേരിക്കയുടെ നല്ലൊരു സുഹൃത്താണ് ഇന്ത്യ. എന്നാല്‍ അവരുടെ നയങ്ങള്‍ ഒട്ടും ഗുണകരമല്ല. യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം താരിഫാണ് അവര്‍ ഈടാക്കുന്നത്. എന്നാര്‍ അമേരിക്ക അവരില്‍ നിന്ന് ഒന്നും ഈടാക്കുന്നില്ല. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഈ രീതി തുടരാനും ആഗ്രഹിക്കുന്നില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. അമേരിക്കയ്ക്ക് ഗുണം ചെയ്യാത്ത ഒരു കാര്യവും തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അത്യാഢംബര ബൈക്കുകള്‍

അത്യാഢംബര ബൈക്കുകള്‍

വികസിത രാജ്യങ്ങളില്‍ നിന്ന് മാത്രം ഉയര്‍ന്ന നികുതി ഈടാക്കാനുള്ള ഇന്ത്യയുടെ തീരുമാനം തീര്‍ത്തും തെറ്റാണ്. യുഎസിന്റെ അത്യാഢംബര ബൈക്ക് ഹാര്‍ലി ഡേവിഡ്‌സണ് ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ചുമത്തുന്നത്. ലോകത്തെവിടെയും നല്ല രീതിയില്‍ വില്‍പന നടത്തുന്ന ബൈക്കിന് ഉയര്‍ന്ന താരിഫ് ഈടാക്കുന്നത് അനുവദിക്കാനാവില്ല. ഇന്ത്യയില്‍ നിന്നുള്ള നിരവധി ബൈക്കുകള്‍ അമേരിക്കയില്‍ വില്‍പന നടത്തുന്നുണ്ട്. ഇതിനൊക്കെ ഉയര്‍ന്ന നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ വിപണി തുറന്നിടണം

ഇന്ത്യ വിപണി തുറന്നിടണം

അമേരിക്ക ഇന്ത്യയെ നല്ല സുഹൃത്തായിട്ടാണ് കാണുന്നത്. എന്നാല്‍ വ്യാപാര കരാറില്‍ ഇന്ത്യ യുഎസിനെ ചതിക്കുന്ന നിലപാടാണ് കാണിക്കുന്നത്. ഇന്ത്യന്‍ വിപണി യുഎസിനായി തുറന്നിടണം. അല്ലെങ്കില്‍ സഹകരണം എന്ന വാക്കിന് അര്‍ത്ഥമില്ലാതാവും. ഇന്ത്യ യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളെ നികുതിരഹിതമായി പ്രഖ്യാപിക്കാന്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ സഹകരണം സാധ്യമാവുകയുള്ളൂ എന്നും ട്രംപ് പറയുന്നു. അതേസമയം അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയല്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മോദി വിളിച്ചിരുന്നു

മോദി വിളിച്ചിരുന്നു

നേരത്തെ ഇറക്കുമതി താരിഫ് കുറയ്ക്കാന്‍ നരേന്ദ്ര മോദി ഇടപെട്ടിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് 75 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറായത്. എന്നാല്‍ ഇത് 100 ശതമാനവും കുറയ്ക്കാതെ മുന്നോട്ടു പോകാനാവില്ല. ഇന്ത്യയുമായി നല്ല ബന്ധം തുടരണമെന്നുണ്ട്. പക്ഷേ നികുതിയുടെ കാര്യത്തില്‍ രണ്ട് നീതി പാടില്ല. മറ്റുള്ള രാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്ന് കരുതി അമേരിക്കയ്ക്ക് അത് സഹിക്കേണ്ട ആവശ്യമില്ല. മറ്റ് രാജ്യങ്ങളില്‍ സ്വതന്ത്ര വ്യാപാരം എന്നുള്ള സഹായം ഇന്ത്യക്ക് ലഭിക്കുന്നുണ്ട്. ഇത് യുഎസില്‍ ഇനി കിട്ടാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഷാരൂഖിനെതിരെ സംഘികളുടെ വര്‍ഗീയ പ്രചാരണം... ഫിര്‍ ഭി ദില്‍ ഹെ പാകിസ്താനിയാക്കി സോഷ്യല്‍ മീഡിയ!!ഷാരൂഖിനെതിരെ സംഘികളുടെ വര്‍ഗീയ പ്രചാരണം... ഫിര്‍ ഭി ദില്‍ ഹെ പാകിസ്താനിയാക്കി സോഷ്യല്‍ മീഡിയ!!

കിം-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത് 'മരണത്തിന്റെ ദ്വീപിൽ'... കൂടിക്കാഴ്ച നടക്കുന്നത് സെന്റോസ ദ്വീപിൽകിം-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത് 'മരണത്തിന്റെ ദ്വീപിൽ'... കൂടിക്കാഴ്ച നടക്കുന്നത് സെന്റോസ ദ്വീപിൽ

English summary
Donald Trump accuses India of charging 100 per cent tariff on some imports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X