കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ ഉത്തരകൊറിയയെ സഹായിക്കുന്നു!! ട്രംപിന്റെ ആരോപണം റഷ്യക്കെതിരെ, രാജ്യം യുഎന്‍ ഉപരോധം ലംഘിച്ചു!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയ വിഷയത്തില്‍ റഷ്യക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന അന്താരാഷ്ട്ര തലത്തിലുള്ള ഉപരോധങ്ങളെ മറികടക്കാന്‍ ഉത്തരകൊറിയയെ സഹായിക്കുന്നത് റഷ്യയാണെന്ന വാദമാണ ഡൊണാള്‍ഡ് ട്രംപ് ഉന്നയിക്കുന്നത്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് ട്രംപ് റഷ്യയ്ക്കെതിരെ രംഗത്തെന്നുന്നത്.

<strong>ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് ചൈനീസ് പടയൊരുക്കം!! ഉപഗ്രഹ ചിത്രങ്ങളില്‍ ഞെട്ടിക്കുന്ന നീക്കം, ശൈത്യകാല കഴിഞ്ഞാല്‍ സൈന്യം തിരിച്ചെത്തും!!</strong>ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് ചൈനീസ് പടയൊരുക്കം!! ഉപഗ്രഹ ചിത്രങ്ങളില്‍ ഞെട്ടിക്കുന്ന നീക്കം, ശൈത്യകാല കഴിഞ്ഞാല്‍ സൈന്യം തിരിച്ചെത്തും!!

ഉത്തരകൊറിയയ്ക്ക് വേണ്ടിയുള്ള ഇന്ധനമെത്തിക്കാന്‍ റഷ്യന്‍ ടാങ്കറുകള്‍ സഹായിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ പ്രതികരണം. സമുദ്രത്തിലെ ചരക്കുനീക്കത്തിന് റഷ്യ ഉത്തരകൊറിയയെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണത്തില്‍ റഷ്യയുടെ പ്രതികരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

 ചൈന ചെയ്യുന്നത് റഷ്യയും ചെയ്യുന്നു

ചൈന ചെയ്യുന്നത് റഷ്യയും ചെയ്യുന്നു


ഉത്തരകൊറിയയുടെ ആയുധപരീക്ഷണങ്ങളും ആണവപരീക്ഷണങ്ങളും അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാന്‍ റഷ്യ സഹായിക്കുന്നുവെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് ആരോപിക്കുന്നത്. റഷ്യ തങ്ങളെയല്ല സഹായിക്കുന്നത് ഉത്തരകൊറിയയെ ആണെന്നും റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്. ഉത്തരകൊറിയയെ സഹായിക്കുന്ന നയമാണ് ചൈന സ്വീകരിക്കുന്നത്. ചൈന ചെയ്യുന്നത് തന്നെയാണ് റഷ്യയും ചെയ്യുന്നതെന്നും ട്രംപ് ആരോപിക്കുന്നു. ഉത്തരകൊറിയന്‍ ചരക്കുകടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് 2017ല്‍ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇപ്രകാരം പ്രതികരിക്കുന്നത്. വിദേശത്തേയ്ക്ക് തൊഴിലാളികളെ അയയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍, സീഫുഡ് എന്നിവയുടെ ഇറക്കുമതിയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

 അകമഴിഞ്ഞ് സഹായം

അകമഴിഞ്ഞ് സഹായം

ഉത്തരകൊറിയയ്ക്ക് വേണ്ടിയുള്ള ഇന്ധനമെത്തിക്കാന്‍ റഷ്യന്‍ ടാങ്കറുകള്‍ സഹായിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ പ്രതികരണം. സമുദ്രത്തിലെ ചരക്കുനീക്കത്തിന് റഷ്യ ഉത്തരകൊറിയയെ അകമഴിഞ്ഞ് സഹായിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം. എന്നാല്‍ ട്രംപിന്റെ ആരോപണത്തില്‍ റഷ്യയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉത്തരകൊറിയ്ക്ക് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ഉപരോധം കൊണ്ടുവന്നത്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലാണ് ലോകരാജ്യങ്ങള്‍ക്ക് ഭീഷണിയാവുന്ന ഉത്തരകൊറിയന്‍ ആയുധപരീക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഉപരോധം ഏര്‍പ്പെടുത്തുന്നത്.

 നേരിട്ടുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്യില്ല

നേരിട്ടുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്യില്ല

ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ വച്ച് നടക്കുന്ന വിന്റര്‍ ഒളിംപിക്സുമായി ബന്ധപ്പെട്ട് ഇരു കൊറിയകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. അടുത്ത മാസം ദക്ഷിണകൊറിയയിലെ പ്യോങ്ചാങ്ങില്‍ വച്ചാണ് വിന്റര്‍ ഒളിംപിക്സ് നടക്കുന്നത്. എന്നാല്‍ അമേരിക്ക നേരിട്ട് കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തിയാല്‍ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് ചിന്തിക്കുന്നില്ലെന്നും ട്രംപ് റോയിറ്റേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

 ചര്‍ച്ചകള്‍ക്കൊടുവില്‍

ചര്‍ച്ചകള്‍ക്കൊടുവില്‍


ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മഞ്ഞുരുകിയത്. വിന്റര്‍ ഒളിംപിക്സില്‍ ഒരേ പതാകയ്ക്ക് കീഴില്‍ ഇരുരാജ്യങ്ങളും ഒളിംപിക്സ് ടീമുകള്‍ അണിനിരക്കുമെന്ന് ബുധനാഴ്ചയാണ് ദക്ഷിണകൊറിയ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും നടന്ന നയതന്ത്ര ചര്‍ച്ചകളിലെ വഴിത്തിരിവായിരുന്നു ഈ തീരുമാനം.

 ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്രസഭാ വിലക്ക്

ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്രസഭാ വിലക്ക്


ദക്ഷിണ കൊറിയയും ജപ്പാനും സന്ദര്‍ശിച്ച് മടങ്ങിയെത്തിയ യുഎസ് സെനറ്റര്‍ ടാമി ഡക് വര്‍ത്താണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ യുഎസിന് കൈമാറിയിട്ടുള്ളത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കുന്നതിന് ചൈനയും റഷ്യയും ഉത്തരകൊറിയയെ സഹായിക്കുന്നുണ്ടെന്ന് വളരെ വ്യക്തമാണെന്ന് യുഎസ് സെനറ്റര്‍ ടാമി ഡക് വര്‍ത്ത് ചൂണ്ടിക്കാണിക്കുന്നു. ചൈന ചെയ്യുന്നതുപോലെ ചരക്കുഗതാഗതത്തിന് റഷ്യയും കൊറിയയെ സഹായിക്കുന്നു. ഇരു രാജ്യങ്ങളും യുഎന്‍ ഉപരോധം ലംഘിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ഡെമോക്രാറ്റ് പ്രതിനിധി ഇല്ലിനോയിസ് വ്യക്തമാക്കിയിരുന്നു.

 കൊറിയന്‍ പൗരന്മാര്‍ക്ക് തൊഴില്‍

കൊറിയന്‍ പൗരന്മാര്‍ക്ക് തൊഴില്‍

ഉത്തരകൊറിയയില്‍ നിന്ന് കുടിയേറി 40,000 ഓളം തൊഴിലാളികള്‍ക്ക് റഷ്യ ജോലി നല്‍കിയിട്ട് ഇതില്‍ ഭൂരിഭാഗം പേരും വിവിധ റഷ്യന്‍ നഗരങ്ങളിലായി നിര്‍മാണമേഖലയില്‍ ജോലി ചെയ്തുുവരികയാണ്. ഉത്തരകൊറിയന്‍ പൗരന്മാരോട് മാനുഷിക പരിഗണന കാണിക്കുന്ന റഷ്യ പഴുതുകള്‍ അടച്ച് ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നുണ്ട്. പ്രധാനമായും റഷ്യയും ചൈനയുമാണ് ഉത്തരകൊറിയയില്‍ നിന്നുള്ള തൊഴിലാളികളെ അടികളാക്കി നിര്‍മാണമേഖലയില്‍ ഉപയോഗപ്പെടുത്തുന്നത്.

90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!

90 ശതമാനം ഇറക്കുമതിയ്ക്ക് വിലക്ക്!!


ഊര്‍ജ്ജം, ഇറക്കുമതി- കയറ്റുമതി മേഖലകള്‍, ഉത്തരകൊറിയന്‍ പൗരന്മാര്‍ക്കുള്ള തൊഴില്‍, ഉത്തരകൊറിയന്‍ കള്ളക്കടത്ത് എന്നീ രംഗത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക സമര്‍പ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങള്‍ ഒപ്പുവച്ച പ്രമേയം ഉത്തരകൊറിയയിലേയ്ക്കുള്ള 90 ശതമാനത്തോളം വരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഉപരോധം.

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം

നവംബര്‍ 19നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

ആയുധ വിന്യാസം നിയന്ത്രിക്കും

ആയുധ വിന്യാസം നിയന്ത്രിക്കും


ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഉത്തരകൊറിയ അനധികൃത ആയുധ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയും ബ്രിട്ടീഷ് അംബാസഡര്‍ മാത്യൂ റെയ്ക്കോഫ്റ്റും ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ വിതരണം നിയന്ത്രിക്കുന്നതോടെ ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളും ആയുധവിന്യാസങ്ങളും നിയന്ത്രിക്കാനാവുമെന്നും യുഎന്‍ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങള്‍ നിര്‍ദേശിക്കുന്നു.

English summary
US presidentr Donald Trump accuses Russia of helping North Korea evade sanctions. China and Russia both signed onto the latest rounds of United Nations Security Council sanctions against North Korea imposed last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X