കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡൻ വിജയിച്ചെന്ന് ആദ്യമായി സമ്മതിച്ച് ഡൊണാൾഡ് ട്രംപ്; പക്ഷേ കൃത്രിമം നടന്നു, വീണ്ടും ആരോപണം

Google Oneindia Malayalam News

വാഷിങ്ടൺ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 290 ഇലക്ടറൽ വോട്ട് നേടിയാണ് ഡെമൊക്രാറ്റ് സ്ഥാനാർത്ഥിയായ ജോ ബൈഡൻ വിജയിച്ചത്. എന്നാൽ ബൈഡന്റെ വിജയം അംഗീകരിക്കാൻ ഇതുവരെ ഡൊണാൾഡ് ട്രംപ് തയ്യാറായിരുന്നില്ല. എന്നാൽ ആദ്യമായി ഇതാ ബൈഡൻ വിജയിച്ചെന്ന് സമ്മതിച്ചിരിക്കുകയാണ് ട്രംപ്. എന്നാൽ കൃത്രിമം കാണിച്ചാണ് വിജയം എന്നാണ് ട്രംപ് ട്വീറ്റുകളിലൂടെ ആരോപിച്ചത്.

ബൈഡൻ വിജയിച്ചത് തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് വരുടെ കീഴിലുള്ള കമ്പനിയായ ഡൊമിനിയനാണ്. അവരുടെ ഉപകരണങ്ങൾ മോശമാണ്. പിന്നെ വ്യാജ വാർത്തകൾ പടച്ചുവിടുകയും മൗനം തുടരുന്ന മാധ്യമങ്ങളും മറ്റ് പലതും, ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം ട്രംപിന്റെ ട്വീറ്റ് ഫ്ളാഗ് ചെയ്തിരിക്കുകയാണ് ട്വിറ്റർ. കൃത്രിമം നടന്നുവെന്ന ആരോപണം തർക്കവിഷയമാണെന്നാണ് ട്വിറ്റർ വ്യക്തമാക്കിയത്.

trump-biden7-16

അതേസമയം തൊട്ട് പിന്നാലെ വീണ്ടും ഗുരുതര ആരോപണമുയർത്തി ട്രംപ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് രാത്രിയിൽ നടന്ന എല്ലാ സാങ്കേതിക "തടസ്സങ്ങളും"സൃഷ്ടിച്ചത് അവരായിരുന്നു. അവർ വോട്ട് മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് അത് സംഭവിച്ചത്. അവർ പിടിക്കപ്പെടാതെ രക്ഷപ്പെട്ടു. മെയിൽ ഇൻ തിരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ തമാശയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
ട്രംപ് പൊട്ടിയത് ഇനിയും വിശ്വസിക്കാനാകാതെ ലക്ഷകണക്കിന് ജനത

ബൈഡൻ വിജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണിൽ മാത്രമാണെന്നാണ് ട്രംപിന്റെ മറ്റൊരു ട്വീ്റ്. ഞാൻ ഒന്നും സമ്മതിക്കില്ല. ഞങ്ങൾക്ക് ഞങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു, ട്വീറ്റിൽ പറയുന്നു. തിരഞ്ഞെടുപ്പിൽ 214 ഇലക്ടറൽ വോട്ട് മാത്രമാണ് ട്രംപിന് ലഭിച്ചത്. പരാജയപ്പെട്ടിട്ടും അധികാരം ഒഴിയാനുള്ള സന്നദ്ധത ട്രംപ് ഇതുവരെ അറിയിച്ചിട്ടില്ല. വോട്ടിംഗിൽ ക്രമക്കേട് ആരോപിച്ച് ട്രംപ് നിയമപോരാട്ടത്തിനൊരുങ്ങിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം.

English summary
Donald Trump admits Biden won; But says forgery took place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X