കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഷ്‌നര്‍ ഗള്‍ഫിലേക്ക്; സുപ്രധാന പ്രഖ്യാപനത്തിന് സാധ്യത, ഖത്തര്‍ ഉപരോധം, ഇറാന്‍ ചര്‍ച്ച

Google Oneindia Malayalam News

ദോഹ: മൂന്ന് വര്‍ഷം പിന്നിട്ട ഖത്തര്‍ ഉപരോധം അവസാനിക്കുമോ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയും മുമ്പ് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കുമെന്ന് സൂചന. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജറദ് കുഷ്‌നര്‍ ഈ ആഴ്ച ഗള്‍ഫിലെത്തും. സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പര്യടനം ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് സൂചനകള്‍.

t

ഖത്തര്‍ ഉപരോധം അവസാനിക്കണം എന്ന നിലപാട് തന്നെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമുള്ളത്. ബൈഡനെ സന്തോഷിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് വിവരം. അതേസമയം, ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചാലും ചില കര്‍ശന ഉപാധികള്‍ വയ്ക്കുമെന്നും അനതാരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

കുഷ്‌നറിനൊപ്പം അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി അവി ബെര്‍ക്കോവിറ്റ്‌സ്, ഇറാന്‍ പ്രതിനിധി ബ്രിയാന്‍ ഹൂക്ക് എന്നിവരും എത്തുന്നുണ്ട്. ഈ സംഘം ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. സൗദിക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.

വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്

അതേസമയം, ട്രംപ് അധികാരമൊഴിയും മുമ്പ് ഇറാനെതിരെ ശക്തമായ നടപടിയുണ്ടാകുമോ എന്ന ആശങ്കയും ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. ഇറാന്‍ വിഷയവും കുഷ്‌നറിന്റെ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകും. കുഷ്‌നറിന്റെ ഗള്‍ഫിലേക്കുള്ള അവസാന യാത്രയാകുമിത്. ജനുവരി 20ന് ട്രംപ് ഔദ്യോഗികമായി അധികാരമൊഴിയും. അതുകൊണ്ടുതന്നെ ഇനി മറ്റൊരു ഗള്‍ഫ് സന്ദര്‍ശനം നടത്താന്‍ സാധ്യതയില്ല. അധികാരമൊഴിയുന്ന വേളയില്‍ കുഷ്‌നര്‍ നടത്തുന്ന ഗള്‍ഫ് പര്യടനം ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്. ട്രംപ് അധികാരത്തിലെത്തിയ വേളയില്‍ ആദ്യ സന്ദര്‍ശനം നടത്തിയത് ഗള്‍ഫിലേക്കായിരുന്നു. സൗദി അറേബ്യയിലേക്കാണ് അദ്ദേഹം ആദ്യ വിദേശ പര്യടനം അന്ന് നടത്തിയത്.

English summary
Donald Trump Adviser Jared Kushner to travel to Saudi Arabia and Qatar this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X