കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിൽ നിന്നുള്ള വളരെ മോശം സമ്മാനം: രാജ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയ്ക്കെതിരെ വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയിൽ നിന്നുള്ള ഏറ്റവും മോശം സമ്മാനമെന്നാണ് കൊറോണ വൈറസിനെ ട്രംപ് വിശേഷിപ്പിച്ചത്. യുഎസിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെയാണ് ട്രംപിന്റെ ട്വീറ്റ് പുറത്തുവന്നത്.

ട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളി; ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കും, സമാധാന ശ്രമം തുടങ്ങിട്രംപിന്റെ മധ്യസ്ഥ വാഗ്ദാനം ഇന്ത്യ തള്ളി; ചൈനയുമായുള്ള തര്‍ക്കം പരിഹരിക്കും, സമാധാന ശ്രമം തുടങ്ങി

ലോകത്ത് 5.7 ദശലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. 356,000 പേർ രോഗബാധിതരായി മരണമടയുകയും ചെയ്തിട്ടുണ്ട്. 231, 732 പേർക്ക് രോഗം ബാധിച്ച ഇറ്റലിയിൽ 33,142 പേരാണ് മരണമടഞ്ഞിട്ടുള്ളത്. അമേരിക്കയ്ക്ക് പിന്നിൽ റഷ്യ, സ്പെയിൻ, ബ്രിട്ടൻ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കൊറോണ കേസുകളിൽ ആദ്യ ആറ് സ്ഥാനങ്ങളിലുള്ളത്.

നാഴികക്കല്ല്

നാഴികക്കല്ല്


കൊറോണ വൈറസ് ബാധിച്ച് ഒരു ലക്ഷം ആളുകൾ മരിച്ചതോടെ ഞങ്ങൾ ഒരു മോശം നാഴികക്കല്ലാണ് അടയാളപ്പെടുത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആദരാജ്ഞലികൾ അറിയിക്കുന്നതായും നിങ്ങളോട് ദൈവം ഇരിക്കട്ടെയെന്ന് ആശംസിക്കുന്നതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

 ട്രംപിനെതിരെ രൂക്ഷ വിമർശനം

ട്രംപിനെതിരെ രൂക്ഷ വിമർശനം

കൊറോണ വൈറസ് ചൈനയിൽ നിന്നുള്ള ഏറ്റവും മോശം സമ്മാനമാണെന്ന് വിശേഷിപ്പിച്ച ട്രംപ് ഒരിടവേളയ്ക്ക് ശേഷം കൊറോണ വ്യാപനത്തിൽ ചൈനയെ കുറ്റപ്പെടുത്തിയാണ് രംഗത്തെത്തിയിട്ടുള്ളത്. കൊറോണ രോഗവ്യാപനം തടയുന്നതിൽ ട്രംപ് ഭരണകൂടത്തിന് വീഴ്ച സംഭവിച്ചു എന്ന തരത്തിൽ ട്വിറ്ററിലും മാധ്യമങ്ങളിലും രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെയാണ് അനുഭാവം പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തുന്നത്. റിപ്പബ്ലിക്കൻ നേതാവിനെ കൊറോണ വ്യാപനത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയുള്ള മാധ്യമറിപ്പോർട്ടുകളാണ് ബുധനാഴ്ച പുറത്തുവന്നത്.

 സോഷ്യൽ മീഡിയ അടച്ചുപൂട്ടുമെന്ന് ഭീഷണി

സോഷ്യൽ മീഡിയ അടച്ചുപൂട്ടുമെന്ന് ഭീഷണി

യാഥാസ്ഥിതിക വിഭാഗങ്ങളിൽ കർക്കശമായ നിലപാടുകളും രൂക്ഷ വിമർശനങ്ങളും പുറത്തുവന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അടച്ചുപൂട്ടുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപ് ചൊവ്വാഴ്ച അയച്ച ട്വീറ്റിലെ വസ്തുകൾ ശരിയാണോ എന്ന് പരിശോധിക്കാൻ ട്വിറ്റർ ചൊവ്വാഴ്ച വായനക്കാരോട് ആവശ്യപ്പെട്ടിരുന്നു. മെയിൽ ഇൻ ബാലറ്റുകളെക്കുറിച്ച് ട്രംപ് ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്നും ട്വിറ്റർ ചൂണ്ടിക്കാണിച്ചിരുന്നു.

 ഒരുലക്ഷം കടന്നു

ഒരുലക്ഷം കടന്നു


കണക്കുകൾ പ്രകാരം അമേരിക്കയിൽ നാശം വിതച്ച കൊറോണ വൈറസ് ഇതിനകം ഒരു ലക്ഷം പേരുടെ ജീവനെടുത്തതായി ജോ ബിഡെൻ ചൂണ്ടിക്കാണിച്ചിരുന്നു. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ ട്രംപിന്റെ എതിരാളിയായേക്കാവുന്ന ജോ ബിഡെൻ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

 എക്കാലത്തേയ്ക്കും ദുഖമായി തുടരും

എക്കാലത്തേയ്ക്കും ദുഖമായി തുടരും

നമ്മുടെ ചരിത്രത്തിൽ വളരെ ഹൃദയസ്പർശിയും ഭീകരവുമായ ചില നിമിഷങ്ങളുണ്ട്. അവ നമ്മുടെ ഹൃദയത്തിൽ എക്കാലത്തേയ്ക്കും ദുഖമായി തന്നെ നിലനിൽക്കുന്നു. ഇന്ന് അത്തരമൊരു നിമിഷമാണെന്നും ജോ ബിഡെൻ ചൂണ്ടിക്കാണിച്ചു. വേദനിക്കുന്നവരുടെ നഷ്ടത്തിൽ ഞാൻ വേദനിക്കുന്നു എന്ന വാക്കുകളോടെയാണ് ജോയുടെ വീഡിയോ അവസാനിക്കുന്നത്.

English summary
Donald Trump against China over Coronavirus outbreak, calls A very bad gift from China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X