ഡൊണാൾഡ് ട്രംപും ഷി ജിൻപിംഗും നേർക്ക് നേർ, 6 വർഷത്തെ ഇടവേളയ്ക്ക് ശേഷം നിർണായക കൂടിക്കാഴ്ച
ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി ബുസാനിൽ വെച്ചാണ് ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. വ്യാപാര തർക്കങ്ങളുടേയും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടേയും പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്.
ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് കണ്ടത്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിൽ അടുത്ത കാലത്ത് വഷളായ വ്യാപാര രംഗത്തെ സമാധാനം പുനസ്ഥാപിക്കുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഒരു ചട്ടക്കൂട് നിർമ്മിക്കുക എന്നതാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വാഷിംഗ്ടൺ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും ജാഗ്രതയോടെയും അതേസമയം പ്രതീക്ഷയോടെയുമാണ് ചർച്ചകളെ സമീപിക്കുന്നത്.

ചൈനയുടെ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് മേലുള്ള നിയന്ത്രണങ്ങൾ താമസിപ്പിക്കാനുളള ശ്രമം നടക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു. ഇത് ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ സാരമായി ബാധിക്കുമായിരുന്നു. അതിനു പകരമായി യുഎസ് സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ഹൈടെക് ഉൽപ്പന്നങ്ങൾക്കും പ്രതിരോധ ആവശ്യങ്ങൾക്കും നിർണായകമായ അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് കർശന നിയന്ത്രണങ്ങൾ ചൈന നിർദ്ദേശിച്ചതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര യുദ്ധം ഈ മാസം ആദ്യം വീണ്ടും ആളിക്കത്തിയത്. ഇതിന് മറുപടിയായി, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100% താരിഫ് ചുമത്തുമെന്നും യുഎസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചൈനയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. ഇത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നിരോധനം സംബന്ധിച്ചും ട്രംപ്-ഷിജിൻ പിംഗ് കൂടിക്കാഴ്ചയിൽ ചർച്ച നടന്നേക്കാം. . ഈ വിഷയത്തിൽ ഷിയുമായി നേരിട്ട് അന്തിമ കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്ന് ട്രംപ് സൂചന നൽകുന്നു. ഈ കൂടിക്കാഴ്ച അടുത്ത വർഷം നിരവധി തവണ ആവർത്തിക്കാമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചു. പരസ്പര സന്ദർശനങ്ങളും ഇതിൽ ഉൾപ്പെടാം. ഒറ്റത്തവണയുളള കൂടിക്കാഴ്ചയ്ക്ക് പകരം ദീർഘകാല ചർച്ചാ പ്രക്രിയയാണ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നതെന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള പല മുൻകാല താരിഫ്, അപൂർവ ധാതു കരാറുകളും നവംബർ 10-ന് അവസാനിക്കും. ഇത് ഈ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഈ കരാറുകൾ മുൻപ് യുഎസ് ഭാഗത്ത് താരിഫുകൾ 55% ആയും ചൈനയുടെ ഭാഗത്ത് 10% ആയും കുറച്ചിരുന്നു. കൂടാതെ, വാഹനങ്ങൾ മുതൽ യുദ്ധവിമാനങ്ങൾ വരെയുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ അപൂർവ ധാതുക്കളുടെ ഒഴുക്ക് പുനരാരംഭിക്കുകയും ചെയ്തു.
താരിഫ് ഒഴിവാക്കാനും യുഎസ് സാങ്കേതികവിദ്യയുടെ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും ചൈനീസ് കപ്പലുകൾക്ക് ചുമത്തിയ പുതിയ പോർട്ട് ഫീസ് പിൻവലിക്കാനും ചൈന ആവശ്യപ്പെടുന്നു. അപൂർവ ധാതുക്കളുടെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കുന്നതിനും ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ജപ്പാനുമായും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും കരാറുകളിൽ അമേരിക്ക ഒപ്പുവെച്ചിരുന്നു. ബുസാനിലെ കൂടിക്കാഴ്ചയോടെ ട്രംപിന്റെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിന് സമാപനമാകും.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications