സിനിമകള്‍ക്ക് 100 ശതമാനം ചുങ്കം ചുമത്താന്‍ അമേരിക്ക; ഇന്ത്യന്‍ സിനിമകള്‍ക്ക് വന്‍ തിരിച്ചടി
വാഷിങ്ടണ്‍: വിദേശത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് ചുമത്താന്‍ അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സിനിമകള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാകുന്ന നീക്കമാണിത്. കുട്ടികളുടെ കൈയ്യില്‍ നിന്ന് മിഠായി എടുക്കും പോലെ അമേരിക്കയുടെ സിനിമാ വ്യവസായം മറ്റു രാജ്യങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ട്രംപ് ആരോപിക്കുന്നത്.
വിദേശ സിനിമകളെ നിയന്ത്രിക്കാന്‍ ട്രംപ് നേരത്തെ ശ്രമം നടത്തിയിരുന്നു. വിദേശത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് അമേരിക്ക ഉയര്‍ന്ന ചുങ്കം ചുമത്തുമെന്ന് നേരത്തെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വാര്‍ത്തകള്‍ നിറഞ്ഞത്. അമേരിക്കന്‍ സിനിമാ വ്യവസായം അതിവേഗം മരിക്കുകയാണ് എന്നാണ് ട്രംപ് പറയുന്നത്.

സാമ്പത്തികമായ പ്രശ്നം മാത്രമല്ല ഇത് എന്നണ് ട്രംപിന്റെ നിലപാട്. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം കൂടിയാണ് എന്ന് അദ്ദേഹം പറയുന്നു. സിനിമകള്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കുന്ന സാഹചര്യം വരണം. നികുതി വെട്ടിക്കാനും കുറഞ്ഞ കൂലിക്ക് ജോലിക്കാരെ ലഭിക്കാനുമാണ് വിദേശത്ത് സിനിമ നിര്‍മിക്കുന്നത്. അതിന് പകരം സിനിമാ സ്റ്റുഡിയോകള്‍ അമേരിക്കയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യം വേണമെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ട്രംപിന്റെ നീക്കം ഹോളിവുഡിന് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് വരുത്തുക എന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ചെലവ് കുറയ്ക്കാന്‍ വേണ്ടി ഡിസ്നെയും പാരമൗണ്ടും വാര്‍ണര്‍ ബ്രോസുമെല്ലാം അമേരിക്കക്ക് പുറത്താണ് സിനിമ നിര്‍മിക്കുന്നത്. കൊവിഡിന് ശേഷം സിനിമാ മേഖല കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. സാമ്പത്തിക ആശ്വാസം ലഭിക്കുമെന്നതിനാലാണ് അമേരിക്കക്ക് പുറത്ത് സിനിമ നിര്‍മിക്കുന്നത്.
ട്രംപിന്റെ നീക്കം ഈ മേഖലയ്ക്ക് അധിക ചെലവ് വരുത്തി വയ്ക്കും. ലോകത്തെ രണ്ടാമത്തെ സിനിമാ വിപണിയാണ് ചൈന. അതുകൊണ്ടുതന്നെ ചൈനയ്ക്കാകും വലിയ തിരിച്ചടി. താരതമ്യേനയുള്ള തിരിച്ചടി ഇന്ത്യന്‍ സിനിമകളും നേരിടും. ട്രംപിന്റെ പുതിയ പ്രസ്താവന വന്നതോടെ വിനോദ കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിയാന്‍ തുടങ്ങി. നെറ്റ്ഫ്ളിക്സ് 1.4 ശതമാനം താഴ്ന്നു. വാര്‍ണര്‍ ബ്രോസ് ഡിസ്കവറി 0.6 ശതമാനം താഴ്ന്നു എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് എന്നു മുതലാണ് ചുമത്തുക എന്ന് ട്രംപ് പറഞ്ഞില്ല. നീക്കങ്ങള്‍ തുടങ്ങി എന്നാണ് ട്രംപിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. പ്രമുഖ സിനിമാ നിര്‍മാണ കമ്പനികളും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ അടുത്ത നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷമായിരിക്കും കമ്പനികളുടെ പ്രതികരണം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications