കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലുമായി സമാധാന ഉടമ്പടിക്ക്... ചരിത്ര പ്രഖ്യാപനവുമായി ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎഇയ്ക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രയേലുമായി സമാധാന പാതയിലേക്ക്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താന്‍ സമാധാന കരാര്‍ ഒപ്പിടും. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സ്ഥിരീകരിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് ഒരുപരിധി വരെ തടയിടാന്‍ ഈ നീക്കങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ബഹ്‌റൈന്‍ ഭരണാധികാരി ഹമാദ് ബിന്‍ ഇസ അല്‍ ഖലീഫയുമായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും താന്‍ സംസാരിച്ചെന്ന് ട്രംപ് വെളിപ്പെടുത്തി. മറ്റൊരു ചരിത്ര നിമിഷമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

1

അമേരിക്കയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളായ ഇസ്രയേലും ബഹ്‌റൈനും സമാധാന കരാറിന്റെ കാര്യത്തില്‍ സമ്മതം അറിയിച്ചിരിക്കുകയാണ്. 30 ദിവസത്തിനുള്ളില്‍ ഇസ്രയേലുമായി സമാധാനം പുനസ്ഥാപിക്കുന്ന രണ്ടാം അറബ് രാജ്യമാണ് ബഹ്‌റൈനെന്നും ട്രംപ് കുറിച്ചു. പശ്ചിമേഷ്യയില്‍ കൂടുതല്‍ സമാധാനം കൊണ്ടുവരാന്‍ ഈ ചരിത്രപരമായ നേട്ടത്തിന് സാധിക്കും. നേരിട്ടുള്ള ചര്‍ച്ചകളും സഖ്യവും ഇതിലൂടെ സാധ്യമാകും. ഏറ്റവും മികച്ച സമ്പദ് ഘടനകള്‍ തമ്മില്‍ ഒന്നിക്കും. ഇത് പശ്ചിമേഷ്യയുടെ കരുത്ത് വര്‍ധിപ്പിക്കും. സമാധാനവും ഐക്യവും ഇതോടൊപ്പം വരുമെന്നും ഇരുവരും തമ്മിലുള്ള സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഗുലാം നബി ആസാദ് പുറത്ത്.... കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്, കേരളത്തില്‍ നിന്ന് 3 പേര്‍, ടീം രാഹുല്‍!!ഗുലാം നബി ആസാദ് പുറത്ത്.... കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്, കേരളത്തില്‍ നിന്ന് 3 പേര്‍, ടീം രാഹുല്‍!!

സമാധാനത്തിന്റെ പുതിയൊരു കാലഘട്ടം എന്നാണ് നെതന്യാഹു പഞ്ഞത്. ദീര്‍ഘ കാലങ്ങളായി സമാധാനത്തിന് വേണ്ടിയായിരുന്നു ഞങ്ങള്‍ നിക്ഷേപിച്ചിരുന്നത്. ഇപ്പോള്‍ സമാധാനം ഞങ്ങളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ നിക്ഷേപങ്ങളെ ഇസ്രയേല്‍ വിപണിയിലേക്ക് കൊണ്ടുവരുമെന്ന് നെതന്യാഹു പറഞ്ഞു. അതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയില്‍ ട്രംപിന്റെ മരുമകനും പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചരിത്രപരായ ചര്‍ച്ചയെ കുറിച്ച് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപും ട്വീറ്റ് ചെയ്തിരുന്നു.

Recommended Video

cmsvideo
Donald trump nominated for Nobel Peace Prize | Oneindia Malayalam

അതേസമയം അറബ് ലോകത്ത് ഇസ്രയേലുമായി കൂടുതല്‍ രാജ്യങ്ങള്‍ സമാധാന കരാറില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 13നായിരുന്നു ഇസ്രയേല്‍ യുഎഇയുമായി സമാധാന കരാറിലെത്തിയത്. ഇതിനെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇറാനും തുര്‍ക്കിയുമാണ് തുറന്നടിച്ചത്. മുസ്ലീം ലോകത്തെയും പലസ്തീനെയും യുഎഇ വഞ്ചിച്ചെന്നായിരുന്നു വിമര്‍ശനം. ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നങ്ങള്‍ പരിഹാരം കാണാനും, പലസ്തീന്റെ സ്വതന്ത്ര രാഷ്ട്രമെന്ന വാദത്തിന് ശക്തിപകരാനും ശ്രമിക്കുമെന്ന് നേരത്തെ യുഎഇ-ഇസ്രയേല്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

English summary
donald trump announces bahrain, israel agreed to peace deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X