Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ട്രംപ്: വ്യാപാര പങ്കാളികള്‍ക്ക് ഏകപക്ഷീയമായ താരിഫ് നിരക്കുകള്‍ ഏർപ്പെടുത്തും

ദുബായ്: അമേരിക്കയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങള്‍ക്ക് ഏകപക്ഷീയമായ താരിഫ് നിരക്കുകള്‍ ഏർപ്പെടുത്തുമെന്ന മുന്നറിയപ്പുമായി ഡൊണാള്‍ഡ് ട്രംപ്. "ഒരേ സമയം, ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന 150 രാജ്യങ്ങൾ നമുക്കുണ്ട്, പക്ഷേ ഞങ്ങള്‍ക്ക് അത്രയും രാജ്യങ്ങൾ കാണാൻ കഴിയില്ല." അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് പര്യടനത്തിനിടെ യു എ ഇയിലെ ബിസിനസ്സ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ താരിഫുകളെക്കുറിച്ച് ചില രാജ്യങ്ങളെ കത്ത് മുഖേന അറിയിക്കാൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെയും വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്കിനെയും ചുമതലപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞതായി ദ ഗാർഡിയന്‍ റിപ്പോർട്ട് ചെയ്യുന്നു. "അടുത്ത രണ്ടോ മൂന്നോ ആഴ്ചകളിൽ ഒരു പ്രത്യേക ഘട്ടത്തിൽ, സ്കോട്ടും ഹൊവാർഡും ഇത് സംബന്ധിച്ച കത്തുകൾ അയയ്ക്കുമെന്ന് ഞാൻ കരുതുന്നു - അത് വളരെ ന്യായമായ കാര്യമായിരിക്കും. പക്ഷേ യു എ ഇയില്‍ ബിസിനസ്സ് ചെയ്യാൻ അവർ എത്ര പണം നൽകുമെന്ന് ഞങ്ങൾ ആളുകളോട് പറയും," അദ്ദേഹം പറഞ്ഞു.

donald-trump-

അതേസമയം, തീരുവയുടെ കാര്യത്തില്‍ അമേരിക്ക പഴയ രീതിയിലുള്ള ശക്തമായ നിലപാട് പിന്തുടരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ചൈനയുമായുള്ള താരിഫ് വർദ്ധനവിന് 90 ദിവസത്തെ താൽക്കാലിക വിരാമം, താരിഫ് കുറയ്ക്കുന്നതിനായി യുകെയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി പങ്കാളികൾക്കുള്ള "പരസ്പര" താരിഫ് താൽക്കാലികമായി നിർത്തിവയ്ക്കൽ എന്നിവയാണ് താരിഫിന്റെ കാര്യത്തില്‍ യുഎസ് സ്വീകരിച്ച ഏറ്റും പുതിയ നടപടികള്‍. അതേസമയം എല്ലാ വിദേശ ഇറക്കുമതികൾക്കും 10 ശതമാനം തീരുവ എന്നതും ഇപ്പോഴും നിലവിലുണ്ട്.

ചൈനയുമായുള്ള കരാറിലൂടെ യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 10 ശതമാനമായി കുറയ്ക്കാൻ ചൈന സമ്മതിച്ചിട്ടുണ്ട്, അതേസമയം ചൈനീസ് ഇറക്കുമതിയുടെ തീരുവ 60 ശതമാനത്തിൽ നിന്ന് 30 ശതമാനമായി യുഎസ് കുറയ്ക്കും. ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികൾക്ക് മുൻഗണന നൽകാനുള്ള ഉദ്ദേശ്യം ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്, യൂറോപ്യൻ യൂണിയനുമായി ചർച്ചകൾ നടക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിച്ചത് തന്റെ ഭരണകൂടത്തിന്റെ വലിയ വിജയമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഗൾഫ് സന്ദർശനം കഴിഞ്ഞ് എയർഫോഴ്സ് വൺ വിമാനത്തിൽ വാഷിങ്ടണിലേക്ക് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ ഉണ്ടായതിൽ സന്തോഷമുണ്ടെന്നും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. രണ്ട് അയൽ രാജ്യങ്ങൾക്കിടയിലെ ശത്രുത നല്ല കാര്യമല്ലെന്നും, മധ്യസ്ഥത വിജയകരമായി നടന്നതിനാൽ സംഘർഷം വർധിക്കുന്നത് തടയാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+