കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ നിന്ന് യുഎസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരരെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടണ്‍: സിറിയയില്‍ നിന്നും യുഎസ് സൈന്യം അറസ്റ്റ് ചെയ്ത യൂറോപ്യന്‍ പൗരന്മാരായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരെ യുറോപ്പിലേക്ക് കൊണ്ട് പോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് സൈന്യം കീഴ്‌പ്പെടുത്തിയ നൂറുകണക്കിന് ഐഎസ് പ്രവര്‍ത്തകരില്‍ ഉള്ള ബ്രിട്ടന്‍, ജര്‍മ്മനി, തുടങ്ങി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ച് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോയില്ലെങ്കില്‍ ഇവരുടെ വിചാരണ ആരംഭിക്കുമെന്നും ട്രംപ് പറയുന്നു.

donaldtrump

800 ഓളം ഐഎസ് പ്രവര്‍ത്തകരെ സിറിയയില്‍ നിന്നും യുഎസ് അറസ്റ്റ് ചെയ്‌തെന്നും ഇവരെ ഇവരുടെ മാതൃരാജ്യങ്ങള്‍ തിരിച്ച് കൊണ്ടുപോകണമെന്നും അല്ലാത്ത പക്ഷം വിചാരണ ആരംഭിക്കുമെന്നും ട്രംപ് ട്വിറ്ററിലൂടെയാണ് പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റ് യുറോപ്പിലേക്ക് വ്യാപിക്കുണമെന്ന് യുഎസ് ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറയുന്നു. സിറിയയില്‍ 100 ശതമാനം വിജയം യുഎസ് ആര്‍മി നേടിയെന്നും അതിനാല്‍ സൈന്യത്തെ തിരികെ വിളിക്കുമെന്നും പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ യുഎസ് നിരവധി ഐഎസ് ഭീകരരെ വധിച്ചെന്നും അതാനായി 2000 സൈനികരെ സിറിയയില്‍ വിന്യസിച്ചെന്നും പറയുന്നു. ഇതോടെ സിറിയയില്‍ ഐഎസ് ക്ഷയിച്ചെന്നും ട്രംപ് പറയുന്നു. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിറിയയില്‍ നിന്നും പിന്‍വാങ്ങുന്ന യുഎസ് നീക്കത്തില്‍ പ്രതിഷേധിച്ച് യുഎസ് ഡിഫന്‍സ് സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവച്ചിരുന്നു. പെന്റഗണിലെ യുഎസ് ഇന്റലിജന്‍സ് വിഭാഗം യുഎസ് സൈന്യത്തിന്റെ ഇടപെടല്‍ മൂലം ഇസ്ലാമിക് സ്റ്റേറ്റ് ക്ഷയിച്ചെന്നും എന്നാല്‍ പെട്ടെന്ന് യുഎസ് സൈന്യെത്തെ തിരിച്ച് വിളിച്ചാല്‍ ഇത് വീണ്ടും സിറിയയില്‍ ഇവയുടെ വളര്‍ച്ച വ്യാപിക്കുമെന്നും പറയുന്നു.

മിന്നൽ ഹർത്താലിൽ കുരുങ്ങി യൂത്ത് കോൺഗ്രസ്; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി, നഷ്ടം ഈടാക്കുംമിന്നൽ ഹർത്താലിൽ കുരുങ്ങി യൂത്ത് കോൺഗ്രസ്; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി, നഷ്ടം ഈടാക്കും

ഇറാഖിലും സിറിയയിലും വ്യാപിച്ചിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് നിലവില്‍ യുഫേറ്റ്‌സ് നദിയുടെ തീരഗ്രാമമായ ബാഗ്‌ഹോസില്‍ മാത്രമായി ചുരുങ്ങിയെന്ന് കുര്‍ദിഷ് നയിക്കുന്ന സിറിയന്‍ ഡെമോക്രറ്റിക് ഫോഴ്‌സ് പറയുന്നു. വരുന്ന ആഴ്ചകളില്‍ 100 ശതമാനവും ഇസ്ലാമിക് ഭീകരമുക്തമായി പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നു.

English summary
Donald Trump asked European nations to take back their citizen who belongs to ISIS were arrested by US army from Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X